നെയ്മർ ബെഞ്ചിൽ; മാറ്റമില്ലാതെ ആഞ്ചലോട്ടിയുടെ ഇലവൻ

കാർലോ ആഞ്ചലോട്ടിക്ക് കീഴിൽ സാംബ താളം കണ്ടെത്തിയ ബ്രസീൽ ഒരു വശത്ത്.

നെയ്മർ ബെഞ്ചിൽ; മാറ്റമില്ലാതെ ആഞ്ചലോട്ടിയുടെ ഇലവൻ
dot image

കാർലോ ആഞ്ചലോട്ടിക്ക് കീഴിൽ സാംബ താളം കണ്ടെത്തിയ ബ്രസീൽ ഒരു വശത്ത്. അതിവേഗ ഫുട്‌ബോൾ കളിക്കുന്ന ജപ്പാൻ മറുവശത്ത്. ലോകകപ്പ് ഫുട്‌ബോളിന്റെ നോക്കൗട്ട് റൗണ്ടിൽ ഇരുടീമുകളും മുഖാമുഖം വരുമ്പോൾ സൂപ്പർ പോരാട്ടത്തിനാണ് അരങ്ങൊരുങ്ങുന്നത്.

ബ്രസീൽ കഴിഞ്ഞ മത്സരത്തിലെ ടീമിനെ തന്നെ നിലനിർത്തി. സൂപ്പർ താരം നെയ്മർ പകരക്കാരുടെ ബെഞ്ചിൽ തന്നെയാണ്.

ജപ്പാനെതിരേ ചരിത്രം ബ്രസീലിന് അനുകൂലമാണ്. ലോകകപ്പിൽ ഇതുവരെ കളിച്ച ഏക മത്സരത്തിൽ വമ്പൻ ജയം നേടിയിട്ടുണ്ട്. 2006 ലോകകപ്പിൽ 4-1 നാണ് ജയിച്ചുകയറിയത്. എന്നാൽ അവസാനമായി ഇരുവരും സൗഹൃദമത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ ജപ്പാൻ 3-2 നാണ് ജയിച്ചത്.

Content highlight:Brazils starting xi unchanged neymar on the bench

dot image
To advertise here,contact us
dot image