'എന്റെ കൈകളില്‍ അന്ന് താലിയെടുത്തു തന്നു, ഇപ്പോഴിതാ എന്നെ ആശ്വസിപ്പിക്കാനും, നന്ദി അണ്ണാ'; ശാന്തനു

ഭാഗ്യരാജിന്റെ അന്ത്യയാത്രയില്‍ ആശ്വാസമായി എത്തിയ വിജയ്ക്ക് നന്ദി പറഞ്ഞ് മകന്‍ ശാന്തനു

'എന്റെ കൈകളില്‍ അന്ന് താലിയെടുത്തു തന്നു, ഇപ്പോഴിതാ എന്നെ ആശ്വസിപ്പിക്കാനും, നന്ദി അണ്ണാ'; ശാന്തനു
dot image

നടനും സംവിധായകനുമായ ഭാഗ്യരാജിന്റെ വിയോഗം തെന്നിന്ത്യ സിനിമാ ലോകത്തെ തന്നെ സങ്കടത്തിലാഴ്ത്തിയിരുന്നു. നിരവധി പ്രമുഖരാണ് ഭാഗ്യരാജിന് അന്ത്യയാത്ര നല്‍കാന്‍ എത്തിയത്. അദ്ദേഹത്തെ കാണാന്‍ നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ്‌യും എത്തിയിരുന്നു. ഇപ്പോഴിതാ ഭാഗ്യരാജ് ഔദ്യോഗിക ബഹുമതികളോടെ അന്ത്യയാത്ര നല്‍കിയതിന് വിജയ്ക്ക് നന്ദി പറഞ്ഞ് മകന്‍ ശാന്തനു ഭാഗ്യരാജ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ശാന്തനു നന്ദി പറഞ്ഞത്.

'ബഹുമാനപ്പെട്ട മുഖ്യമന്ത്രി, നിങ്ങളോടുള്ള നന്ദി എങ്ങനെ അറിയിക്കണമെന്ന് അറിയില്ല. ഇനിയങ്ങോട്ടുള്ള ജീവിതകാലം മുഴുവന്‍ ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കും. എന്റെ വിവാഹ ചടങ്ങില്‍ ക നിങ്ങളാണ് എന്റെ കൈകളിലേക്ക് താലി എടുത്തു വച്ചു തന്നത്. അതിനുള്ള നന്ദി പോലും ഞാന്‍ പറഞ്ഞു തീര്‍ന്നിട്ടില്ല.

എന്റെ അച്ഛന്‍ മരിച്ചപ്പോള്‍ അമ്മയെ ആശ്വസിപ്പിക്കാനായി നിങ്ങളുടെ സ്റ്റാറ്റസ് മറന്ന് നിങ്ങള്‍ അവര്‍ക്ക് മുന്നില്‍ മുട്ടുകുത്തിയിരുന്നു. ആ നിമിഷം എന്നെ ആഴത്തിലാണ് സ്പര്‍ശിച്ചത്. ഒരു കലാകാരന് ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതിയാണ് മരണ ശേഷം ഔദ്യോഗിക ബഹുമതികളോടെയുള്ള യാത്രയയപ്പ്.

അച്ഛന് നല്‍കിയ ആദരവിന് ഞാന്‍ ജീവിതം കാലം മുഴുവന്‍ നന്ദിയുള്ളവനായിരിക്കും. ഈ നിമിഷം ഇതില്‍ കൂടുതല്‍ എന്താണ് ഞാന്‍ പറയേണ്ടത്? ഹൃദയത്തില്‍ നിന്നും നന്ദി അണ്ണാ' എന്നു പറഞ്ഞാണ് ശാന്തനു കുറിപ്പ് അവസാനിപ്പിക്കുന്നത്. വിജയ്ക്കൊപ്പമുള്ള ചിത്രങ്ങളും ശാന്തനു പങ്കുവച്ചിട്ടുണ്ട്.

Content Highlights: Son Shantanu thanked Vijay for coming to comfort Bhagyaraj during his last journey. He thanked Shantanu through a note shared on social media.

dot image
To advertise here,contact us
dot image