

ചിദംബരം സംവിധാനം ചെയ്ത പുതിയ ചിത്രം ബാലൻ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. നടനും സംവിധായകനുമായ ജീൻ പോൾ ലാലും സിനിമയിൽ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പവിത്രൻ എന്ന നെഗറ്റീവ് ഷെയ്ഡുള്ള പൊലീസ് വേഷത്തിലാണ് ജീൻ സിനിമയിലെത്തിയത്. ഇപ്പോഴിതാ ബാലനിലെ പൊലീസ് വേഷത്തെക്കുറിച്ച് സംസാരിക്കുകയാണ് ജീൻ. പൊലീസ് വേഷം വന്നാൽ പിടിക്കരുത് എന്ന് ചിദംബരം പറഞ്ഞത്തിൽ പിന്നെ തനിക്ക് വന്ന രണ്ട് കഥാപാത്രം പൊലീസ് വേഷമായിരുന്നുവെന്ന് ജീൻ പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘മഞ്ഞുമ്മൽ ബോയ്സിന്റെ സമയത്ത് ചിദംബരം എന്റെ അടുത്ത് ‘ഞാൻ ഒരു പൊലീസ് വേഷം ചെയ്യിപ്പിക്കുന്നുണ്ട് കേട്ടോ, പൊലീസ് പടം പിടിക്കരുത്’ എന്ന് പറഞ്ഞു. ഞാൻ അത് സന്തോഷിച്ചു. പിന്നീട് ആ കാര്യം മറന്നുപോയി. പിന്നെ ഒരു ദിവസം വിളിച്ചിട്ട് പറഞ്ഞു, ‘ജീൻ ഭായ് ഇങ്ങനെ ഒരു പരിപാടി ഉണ്ട് ചെയ്യണം, പൊലീസ് വേഷം വന്നു കഴിഞ്ഞാൽ പിടിക്കരുത്’. അപ്പോൾ ഞാൻ പറഞ്ഞു, ‘പിന്നെന്താ അങ്ങനെ ചെയ്യാം’.
അന്ന് ഒരു വേഷവും ഇല്ല, അപ്പോൾ പിന്നെ ഞാൻ അങ്ങനെ ചിന്തിച്ചിട്ടേ ഇല്ല. ഇത് പറഞ്ഞ് പിറ്റേ ദിവസം ഒരു പൊലീസ് റോൾ വന്നു. അത് കഴിഞ്ഞ് ഒരെണ്ണം കൂടെ വന്നു. പക്ഷേ, അതെല്ലാം വിട്ടു. അപ്പോൾ തന്നെ ചിദംബരത്തിന്റെ അടുത്ത് വിളിച്ചു ചോദിച്ചു. അപ്പോൾ അവൻ പറഞ്ഞു, ‘പിടിക്കേണ്ട, എക്സ്ക്ലൂസീവ് ആയിട്ട് ഒരു ഫ്രഷ് ഫേസ് വേണം’.

ഞാൻ രണ്ട് പടത്തിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു പുതുമുഖത്തിന്റെ ഫീൽ തന്നെയാണ് ‘ബാലനിൽ’ ഉള്ളത്. ആരും എന്നെ അങ്ങനെ ഒരു വേഷത്തിൽ കണ്ടിട്ടില്ല, ഒരു പൊലീസ് ആയിട്ട് പ്രതീക്ഷിക്കുന്നില്ല. എന്റെ പേഴ്സണാലിറ്റിയും ആ കഥാപാത്രവും തമ്മിൽ നല്ല വ്യത്യാസമുണ്ട്. അതുകൊണ്ട് ആ ഒരു ഫ്രഷ്നെസ്സ് കിട്ടി’, ജീൻ പോൾ ലാൽ പറഞ്ഞു.
Content Highlights: Jean Paul Lal has spoken about his role as a police officer in Balan, revealing how he approached the character and the effort that went into delivering an authentic performance. The actor discusses the challenges, the emotional depth of the role, and why the film offers a fresh perspective on policing and human relationships.