

ഗ്രൂപ്പ് കെ യിലെ നിർണായക പോരാട്ടത്തിൽ ഉസ്‌ബെക്കിസ്‌താനെതിരെ കോംഗോയ്‌ക്ക് ജയം. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം മൂന്ന് ഗോൾ തിരിച്ചടിച്ചാണ് കോംഗോ ജയം സ്വന്തമാക്കിയത്. ജയത്തോടെ കോംഗോ റൗണ്ട് ഓഫ് 32 ഉറപ്പിച്ചു. ഗ്രൂപ്പ് എൽ ചാമ്പ്യന്മാരായി എത്തുന്ന ഇംഗ്ലണ്ടാകും കോംഗോയുടെ എതിരാളികൾ.
ഉസ്‌ബെക്കിസ്‌താൻ- കോംഗോ മത്സരത്തിൽ ഉസ്‌ബെക്കിസ്‌താനാണ് ആദ്യം ഗോൾ നേടിയത്. 10 -ാം എൽഡോർ ഷോമുറോഡോവ് വകയായിരുന്നു ഗോൾ . എന്നാൽ ആദ്യ പകുതിക്ക് ശേഷം കൂടുതൽ ഉണർന്നു കളിച്ച കോംഗോ 68 -ാം മിനിറ്റിൽ യോനെ വിസെയിലൂടെ സമനില പിടിച്ചു.
78-ാം മിനിറ്റിൽ ഫിസ്റ്റൺ മെയ്ലെ കോംഗോയെ മുന്നിലെത്തിച്ചു. ഇഞ്ചുറി ടൈമിൽ വിസെ ഒരിക്കൽ കൂടി വലകുലുക്കിയതോടെ കോംഗോ ആധികാരിക ജയം ഉറപ്പിച്ചു. ഗ്രൂപ്പ് കെ യിലെ മറ്റൊരു പോരാട്ടത്തിൽ കൊളംബിയ പോർചുഗലിനെ സമനിലയിൽ തളച്ചു. കൊളംബിയ ഗ്രൂപ്പ് ചാമ്പ്യന്മാരായും പോർച്ചുഗലും രണ്ടാമാരായും റൗണ്ട് ഓഫ് 32 ൽ ഇടം പിടിച്ചു.
content highlights:congo vs uzbekistan fifa world cup 2026 comeback win