ലോകകപ്പ് ചരിത്രത്തിൽ ഇതാദ്യം; ഏഴിന്റെ അത്ഭുതവുമായി മെസി

ജോര്‍ദാനെതിരെ ഗോള്‍ നേടിയതോടെ മെസി ഗോൾ നേടുന്ന തുടർച്ചയായ ഏഴാമത്തെ ലോകകപ്പ് മത്സരമാണിത്.

ലോകകപ്പ് ചരിത്രത്തിൽ ഇതാദ്യം; ഏഴിന്റെ അത്ഭുതവുമായി മെസി
dot image

ലോകകപ്പ് ചരിത്രത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് ഇനി അര്‍ജന്‍റീന നായകന്‍ ലിയോണൽ മെസിയുടെ പേരില്‍. ജോര്‍ദാനെതിരെ ഗോള്‍ നേടിയതോടെ മെസി ഗോൾ നേടുന്ന തുടർച്ചയായ ഏഴാമത്തെ ലോകകപ്പ് മത്സരമാണിത്.

ഇതോടെ ഫ്രഞ്ച് ഇതിഹാസം ജസ്റ്റ് ഫോണ്ടെയ്ൻ (1958), ബ്രസീലിയൻ ഇതിഹാസം ജെയർസീഞ്ഞോ (1970) എന്നിവരുടെ 6 മത്സരങ്ങളുടെ റെക്കോഡ് മെസി മറികടന്നു. 2022 ഖത്തർ ലോകകപ്പിലെ പ്രീ-ക്വാർട്ടർ (ഓസ്‌ട്രേലിയ), ക്വാർട്ടർ (നെതർലൻഡ്‌സ്), സെമി (ക്രൊയേഷ്യ), ഫൈനൽ (ഫ്രാൻസ്) എന്നീ മത്സരങ്ങളിലും, ഈ 2026 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലുമാണ് മെസി തുടർച്ചയായി ഗോള്‍ നേടിയത്.

ഈ ലോകകപ്പോടെ ബ്രസീലിയൻ വനിതാ താരം മാർത്തയുടെ റെക്കോർഡ് തകർത്ത് ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ടോപ്പ് സ്‌കോററായി മെസി മാറിയിരുന്നു.

content highlights: lionel messi seven goals world cup history record

dot image
To advertise here,contact us
dot image