

2026 ഫിഫ ലോകകപ്പിൽ സൗത്ത് കൊറിയയെ തകർത്ത് സൗത്ത് ആഫ്രിക്ക. എതിരില്ലാത്ത ഒരു ഗോളിന്റെ ജയമായിരുന്നു കൊറിയക്കെതിരെ സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയത്. ഈ ജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി ആഫ്രിക്കയും നോക്കൗട്ട് ഉറപ്പിച്ചു.
13 ഷോട്ടുകലായിരുന്നു സൗത്ത് ആഫ്രിക്കയുടെ താരങ്ങൾ കൊറിയയുടെ പോസ്റ്റിലേക്ക് ഉതിർത്തത്. അതിൽ മൂന്ന് ഷോട്ടുകൾ ലക്ഷ്യസ്ഥാനത്തേക്കും. അതേസമയം, ആകെ മൂന്ന് ഷോട്ടുകൾ മാത്രമാണ് കൊറിയയ്ക്ക് അടിക്കാനായിട്ടുള്ളത്. അതിൽ ഒന്ന് പോലും ലക്ഷ്യത്തിൽ എത്തിക്കാനായിട്ടില്ല എന്നത് ടീമിന് തിരിച്ചടിയുമായി. ശേഷം 63-ആം മിനിറ്റിൽ എത്തിനിൽക്കുമ്പോൾ ആണ് സൗത്ത് ആഫ്രിക്കയുടെ വിജയഗോൾ പിറന്നത്.
പോയിന്റ് പട്ടികയിൽ രണ്ടാമതുള്ള സൗത്ത് ആഫ്രിക്കയ്ക്ക് ഒരു ജയവും ഒരു സമനിലയും ഒരു തോൽവിയുമാണ് ഉള്ളത്. നാല് പോയിന്റാണ് അവരുടെ സമ്പാദ്യം. ആദ്യ സ്ഥാനത്തുള്ള മെക്സിക്കോയ്ക്ക് ഒൻപത് പോയിന്റാണ് ഉള്ളത്. മൂന്നിൽ മൂന്ന് മത്സരവും ജയിച്ചാണ് അവരുടെ വരവ്. അതേസമയം, മൂന്ന് മത്സരത്തിൽ നിന്ന് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് സൗത്ത് കൊറിയ. അവർക്ക് നോക്കൗട്ട് പ്രതീക്ഷകൾ അസ്തമിച്ചിട്ടില്ല. എന്നാൽ, അവസാന സ്ഥാനത്തുള്ള ചെക്ക് റിപ്പബ്ലിക്ക് ലോകകപ്പിൽ നിന്ന് പുറത്തായി കഴിഞ്ഞു.
Content highlight: South Africa beat South Korea advance to knockout