ഒരു മെക്സിക്കൻ വിജയഗാഥ; ഗ്രൂപ്പ് ജേതാക്കളായി നോക്കൗട്ടിൽ

മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റുമായി പട്ടികയിൽ ഒന്നാമതാണ് മെക്സിക്കോ

ഒരു മെക്സിക്കൻ വിജയഗാഥ; ഗ്രൂപ്പ് ജേതാക്കളായി നോക്കൗട്ടിൽ
dot image

2026 ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ജേതാക്കളായി നോക്കൗട്ട് ഉറപ്പിച്ച് മെക്സിക്കോ. ഇന്ന് നടന്ന മത്സരത്തിൽ ചെക്ക് republikkine എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് മെക്സിക്കോ നോക്കൗട്ടിലേക്ക് പ്രവേശനം സ്വന്തമാക്കിയത്. കളിച്ച മൂന്നിൽ മൂന്നും ജയിച്ചാണ് മെക്സിക്കോ അടുത്ത റൗണ്ട് മത്സരങ്ങൾക്കായി തയ്യാറെടുക്കുന്നത്.

ഗോൾ രഹിതമായിരുന്നു മത്സരത്തിന്റെ ആദ്യ പകുതി. ഷോർട്ടുകളുടെ കാര്യത്തിൽ സമനിലയാണ്. എട്ട് ഷോർട്ടുകളാണ് ഇരുടീമുകളും അടിച്ചത്. അതേസമയം, മെക്സിക്കോ എട്ടിൽ മൂന്ന് ഷോട്ടുകൾ ടാർഗെറ്റിൽ എത്തിച്ചപ്പോൾ, ചെക്ക് റിപ്പബ്ലിക്കിന് ഒരൊറ്റ ഷോർട് മാത്രമാണ് ടാർഗെറ്റിൽ എത്തിക്കാനായത്.

മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റുമായി പട്ടികയിൽ ഒന്നാമതാണ് മെക്സിക്കോ. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് തോൽവിയും ഒരു സമനിലയുമായി പട്ടികയിൽ അവസാന സ്ഥാനത്തതാണ് ചെക്ക് റിപ്പബ്ലിക്ക്. അതോടെ ടീം നോക്കൗട്ട് കാണാതെ പുറത്തുമായി.

Content highlight: Mexico group winners knockout stage World Cup

dot image
To advertise here,contact us
dot image