ഗോൾ പോസ്റ്റിലെ ഇതിഹാസം വിരമിച്ചു; മെക്‌സിക്കോ ജേഴ്‌സിയോട് ബൈ പറഞ്ഞ് ഗില്ലെര്‍മോ ഒച്ചോവ

മെക്സിക്കോയ്ക്കായി ഒരു ലോകകപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോർഡാണ് അദ്ദേഹം സ്വന്തമാക്കിയത്

ഗോൾ പോസ്റ്റിലെ ഇതിഹാസം വിരമിച്ചു; മെക്‌സിക്കോ ജേഴ്‌സിയോട് ബൈ പറഞ്ഞ് ഗില്ലെര്‍മോ ഒച്ചോവ
dot image

മെക്‌സിക്കോ ജേഴ്‌സിയോട് ഗുഡ് ബൈ പറഞ്ഞ് ഇതിഹാസ ഗോൾ കീപ്പർ ഗില്ലെര്‍മോ ഒച്ചോവ. ഇന്ന് രാവിലെ നടന്ന ചെക്ക് റിപ്പബ്ലിക്കിന് എതിരായ മത്സരത്തിന് പിന്നാലെയാണ് ഒച്ചോവ അന്താരാഷ്ട്ര ഫുട്ബോളിനോട് ബൈ പറഞ്ഞത്. മത്സരത്തിന്റെ 77-ാം മിനിറ്റിലായിരുന്നു ഒച്ചോവ പകരക്കാരനായി കളിക്കളത്തിൽ എത്തിയത്.

ഒരുപിടി റെക്കോർഡുകളും സ്വന്തം പേരിൽ കുറിച്ചുകൊണ്ടാണ് ഒച്ചോവ കളിക്കളത്തിനോട് വിടപറയുന്നത്. മെക്സിക്കോയ്ക്കായി ഒരു ലോകകപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോർഡാണ് അദ്ദേഹം സ്വന്തമാക്കിയത്. അദ്ദേഹത്തിന് കൃത്യമായി പറഞ്ഞാൽ നിലവിൽ 40 വയസും 346 ദിവസമാണ് പ്രായം. 39 വയസും 139 ദിവസവും പ്രായമുള്ളപ്പോൾ കളിച്ച റാഫ മാര്‍ക്വസിന്റെ റെക്കോര്‍ഡാണ് ഒച്ചോവ ഇതോടെ പഴങ്കഥയാക്കിയത്.

മെക്സിക്കോയ്ക്കായി കളിച്ച ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോർഡിന് ഒപ്പം ഫുട്ബോൾ ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലയണൽ മെസിക്കും ശേഷം ആറ് ലോകകപ്പുകൾ കളിക്കുന്ന താരമെന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 2014, 2018, 2022 ലോകകപ്പുകളിലായിരുന്നു മെക്‌സിക്കോയുടെ പ്രധാന ഗോള്‍കീപ്പരുടെ റോളിൽ ഒച്ചോവ ഗ്ലൗ അണിഞ്ഞത്. അതിന് മുൻപ് 2006 2010 ലോകകപ്പുകളിൽ അദ്ദേഹം പകരക്കാരനായി ആയിരുന്നു കളത്തിലെത്തിയിരുന്നത്.

Content highlight: Mexico goalkeeper Guillermo Ochoa announces retirement

dot image
To advertise here,contact us
dot image