ആമസോണ്‍ ഇന്ത്യയില്‍ 48 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ആന്‍ഡി ജാസി

ഈ നിക്ഷേപത്തിന്റെ ഭാഗമായി ആമസോണ്‍ വെബ് സര്‍വീസസ് (AWS)ന്റെ ഡാറ്റാ സെന്റര്‍ ശേഷി മുംബൈയിലും ഹൈദരാബാദിലും വിപുലീകരിക്കും

ആമസോണ്‍ ഇന്ത്യയില്‍ 48 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ആന്‍ഡി ജാസി
dot image

ഇന്ത്യയില്‍ 48 ബില്യണ്‍ ഡോളര്‍ നിക്ഷേപം പ്രഖ്യാപിച്ച് ആമസോണ്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനത്തിനുമായി 2026 മുതല്‍ 2030 വരെ 48 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്നാണ് പ്രഖ്യാപനം. കമ്പനിയുടെ സിഇഒ ആന്‍ഡി ജാസി നരേന്ദ്ര മോദിയുമായി ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പ്രഖ്യാപനം.

എഐ, ക്ലൗഡ് അടിസ്ഥാനസൗകര്യ വികസനത്തിനായി മാത്രം 2030 ഓടെ അധികമായി 13 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്നും ജാസി അറിയിച്ചു. ഇതോടെ 2026-2030 കാലയളവില്‍ ഇന്ത്യയിലെ എഐ, ക്ലൗഡ് മേഖലകളിലേക്കുള്ള ആമസോണിന്റെ ആകെ നിക്ഷേപം 21 ബില്യണ്‍ ഡോളറിലേറെയാകും.

Also Read:

ഈ നിക്ഷേപത്തിന്റെ ഭാഗമായി ആമസോണ്‍ വെബ് സര്‍വീസസ് (AWS)ന്റെ ഡാറ്റാ സെന്റര്‍ ശേഷി മുംബൈയിലും ഹൈദരാബാദിലും വിപുലീകരിക്കും. ഇതിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും കമ്പനികള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും എഐ ചിപ്പുകള്‍, ക്ലൗഡ് സേവനങ്ങള്‍, ഡെവലപ്പര്‍ ടൂളുകള്‍ എന്നിവ കൂടുതല്‍ ലഭ്യമാകും.

2010 മുതല്‍ 2030 വരെയുള്ള കാലയളവില്‍ ഇന്ത്യയിലേക്കുള്ള ആമസോണിന്റെ മൊത്തം നിക്ഷേപം 88 ബില്യണ്‍ ഡോളറിലേറെയാകുമെന്ന് കമ്പനി വ്യക്തമാക്കി.

ഇന്ത്യയില്‍ ഇ-കൊമേഴ്സ്, എഐ, ക്ലൗഡ് ബിസിനസുകള്‍ വേഗത്തില്‍ വളരുകയാണ്. രാജ്യത്തിന്റെ 'വികസിത് ഭാരത്', 'ആത്മനിര്‍ഭര്‍ ഭാരത്' ദര്‍ശനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ദീര്‍ഘകാല പങ്കാളിയായിരിക്കാനാണ് ആമസോണ്‍ ലക്ഷ്യമിടുന്നതെന്ന് ജാസി പറഞ്ഞു.

ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷം ആമസോണ്‍, 1.2 കോടി ചെറുകിട ബിസിനസുകളെ ഡിജിറ്റലൈസ് ചെയ്തു. 20 ബില്യണ്‍ ഡോളറിലധികം ഇ-കൊമേഴ്സ് കയറ്റുമതിയും സാധ്യമാക്കി. 28 ലക്ഷം തൊഴിലവസരങ്ങളാണ് ആമസോണ്‍ ഇന്ത്യയില്‍ സൃഷ്ടിച്ചത്. ഒരു കോടിയിലധികം ഇന്ത്യക്കാര്‍ക്ക് ക്ലൗഡ് സാങ്കേതികവിദ്യയില്‍ പരിശീലനം നല്‍കിയിട്ടുണ്ട്.

ഭാവിയില്‍ 38 ലക്ഷം തൊഴിലവസരങ്ങള്‍ പിന്തുണയ്ക്കുക, 80 ബില്യണ്‍ ഡോളര്‍ കയറ്റുമതി സാധ്യമാക്കുക, 1.5 കോടി ചെറുകിട ബിസിനസുകള്‍ക്ക് എഐ സാങ്കേതികവിദ്യയുടെ പ്രയോജനം ലഭ്യമാക്കുക, 40 ലക്ഷം സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് എഐ വിദ്യാഭ്യാസം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളും ആമസോണിന്റെ പ്രഖ്യാപനത്തിലുണ്ട്.

Content Highlights:

dot image
To advertise here,contact us
dot image