സീരിയലിൽ പ്രോംപ്റ്റർ ഉണ്ട്, ബാലനിൽ സിങ്ക് സൗണ്ട്, ആദ്യം പേടിച്ചു, പിന്നെ എല്ലാം ഒറ്റടേക്കിൽ ഓക്കെ; ബീന ആന്റണി

ഒരു ഹെല്പും ഇല്ല. സീൻ കൊണ്ടുവന്നപ്പോൾ ഫുൾ ഷംനാത്തയാണ് സംസാരിക്കുന്നത്. നായികയ്ക്ക് ഡയലോഗ് വളരെ കുറവാണ്. ഫസ്റ്റ് ടേക്കിലൊക്കെ ഇത്തിരി ടെൻഷൻ ഉണ്ടായിരുന്നു.

സീരിയലിൽ പ്രോംപ്റ്റർ ഉണ്ട്, ബാലനിൽ സിങ്ക് സൗണ്ട്, ആദ്യം പേടിച്ചു, പിന്നെ എല്ലാം ഒറ്റടേക്കിൽ ഓക്കെ; ബീന ആന്റണി
dot image

മഞ്ഞുമ്മല്‍ ബോയ്സ് എന്ന ഇന്‍ഡസ്ട്രി ഹിറ്റിന് ശേഷം ചിദംബരം ഒരുക്കുന്ന സിനിമയാണ് ബാലന്‍. ഒരുപിടി പുതുമുഖങ്ങള്‍ അണിനിരക്കുന്ന സിനിമയാണ് ബാലന്‍. ചിത്രത്തിൽ ഷംനതാ എന്ന കഥാപാത്രം ചെയ്ത ഞെട്ടിച്ചിരിക്കുകയാണ് ബീന ആന്റണി. സീരിയൽ രംഗത്ത് സജീവമായ ബീന ആന്റണിയുടെ ഏറെ കാലത്തിന് ശേഷമുള്ള സിനിമാ എൻട്രിയാണ് ബാലൻ ചിത്രം. ലൊക്കേഷനിൽ എത്തിയപ്പോഴാണ് സിങ്ക് സൗണ്ട് ആണെന്ന് അറിയുന്നതെന്നും ആദ്യം ടെൻഷൻ അടിച്ചെങ്കിലും പിന്നെ എല്ലാം ഒറ്റടേക്കിൽ എടുത്തുവെന്നും ബീന ആന്റണി റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'സ്പോട്ട് ഡബ്ബിങ് ആയിരുന്നു. സിങ്ക് സൗണ്ട് ആയതുകൊണ്ട് ഡബ്ബിങ്ങിനും പോകേണ്ടി വന്നില്ല. ലൊക്കേഷനിൽ സീനുകൾ അവർ റിവൈൻഡ് ചെയ്ത് കാണുമ്പോൾ ഞാൻ മാറി ഇരിയ്ക്കും. എനിക്ക് കാണാനുള്ള ധൈര്യമില്ല. ഇത്രയും വർഷം സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും എനിക്ക് ടെൻഷൻ ഉണ്ടായിരുന്നു. ഫസ്റ്റ് ഷോർട്ട് എടുക്കുമ്പോൾ ആണ് ഞാൻ സിങ്ക് സൗണ്ട് ആണെന്ന് അറിയുന്നത്. ഞാൻ വിറച്ച് കാരവാനിന്റെ ഉള്ളിൽ ഇരിയ്ക്കുമ്പോൾ എന്നെ ചിദംബരവും ഗണപതിയും കളിയാക്കിയിരുന്നു.

സീരിയൽ ചെയ്യുമ്പോൾ പ്രോംറ്റ് ചെയ്യുന്നത് കൊണ്ട് പ്രശ്‌നം ഇല്ല. പക്ഷെ ഇത് കാണാപാഠം പഠിച്ച് ചെയ്യണം, ഒരു ഹെല്പും ഇല്ല. സീൻ കൊണ്ടുവന്നപ്പോൾ ഫുൾ ഷംനാത്തയാണ് സംസാരിക്കുന്നത്. നായികയ്ക്ക് ഡയലോഗ് വളരെ കുറവാണ്. ഫസ്റ്റ് ടേക്കിലൊക്കെ ഇത്തിരി ടെൻഷൻ ഉണ്ടായിരുന്നു. ഒന്ന് രണ്ട് ടേക്ക് കഴിഞ്ഞപ്പോൾ ഇത് മൊത്തം പഠിച്ച് ഒറ്റയടിക്കാണ് ചെയ്യുന്നത്. എല്ലാ സീനും ഒറ്റയടിക്കാണ് പിന്നെ എടുത്തത്. ഫസ്റ്റ് ഷോട്ട് കഴിഞ്ഞപ്പോൾ തന്നെ ഞാൻ കംഫർട്ട് ആയി. പ്രീവ്യൂ കാണുമ്പോൾ എനിക്ക് ഒന്നും മനസ്സിലായില്ല. ഞാൻ മൊത്തം ടെൻഷൻ അടിച്ചിരിക്കുകയായിരുന്നു. ആളുകളുടെ എക്സ്പ്രഷൻ ആണ് ഞാൻ നോക്കിയത്,' ബീന ആന്റണി പറഞ്ഞു.

അതേസമയം, വ്യക്തിത്വം, സ്വത്വം, അതിജീവനം എന്നീ വിഷയങ്ങളില്‍ വേരൂന്നിയ, ആഴത്തിലുള്ള മാനുഷികവും വൈകാരികവുമായ തലങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമാനുഭവത്തിലേക്കുള്ള ഒരു നേര്‍ക്കാഴ്ചയാണ് ചിത്രം. ചിദംബരം സംവിധാനം ചെയ്ത്, ജിത്തു മാധവന്‍ രചിച്ച 'ബാലന്‍ ദി ബോയ്', വ്യത്യസ്തമായ ആഖ്യാന ശൈലികള്‍ക്ക് പേരുകേട്ട രണ്ട് പ്രശസ്ത കഥാകാരന്മാരുടെ കൂടിച്ചേരൽ കൂടിയാണ്. കെവിഎന്‍ പ്രൊഡക്ഷന്‍സും തെസ്പിയന്‍ ഫിലിംസും ചേര്‍ന്നാണ് 'ബാലന്‍ ദി ബോയ്' അവതരിപ്പിക്കുന്നത്. കെ. വി. എന്‍ പ്രൊഡക്ഷന്‍സും തെസ്പിയന്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Content Highlights:  Actress Beena Antony has opened up about her experience working in the film Balan, revealing that she was initially anxious when she learned the project would use sync sound. Accustomed to conventional dubbing practices, the actress said the filming method brought added pressure but ultimately helped deliver a more natural performance. Her remarks offer a glimpse into the challenges and learning experiences she encountered during the production.

dot image
To advertise here,contact us
dot image