നെയ്മറില്ല; ഹെയ്തിക്കെതിരെയും സൂപ്പര്‍ താരമില്ലാതെ ബ്രസീല്‍

പരിക്കില്‍നിന്ന് പൂര്‍ണമുക്തനാകാത്ത നെയ്മറില്ലാതെയാണ് അടുത്ത മത്സരവേദിയിലേക്ക് ബ്രസീല്‍ പറന്നത്

നെയ്മറില്ല; ഹെയ്തിക്കെതിരെയും സൂപ്പര്‍ താരമില്ലാതെ ബ്രസീല്‍
dot image

ഫുട്‌ബോള്‍ ലോകകപ്പില്‍ ബ്രസീലിന്റെ രണ്ടാം മത്സരത്തിലും സൂപ്പര്‍താരം നെയ്മര്‍ കളിക്കില്ല. ഗ്രൂപ്പ് സി-യില്‍ ശനിയാഴ്ച പുലര്‍ച്ചെ ആറിന് ഹെയ്തിക്കെതിരെ ഫിലാഡല്‍ഫിയയിലാണ് ബ്രസീലിന്റെ അടുത്ത മത്സരം. നെയ്മറിന് ഫിറ്റ്‌നെസ് വീണ്ടെടുക്കാനായില്ലെന്നും ഹെയ്തിക്കെതിരായ മത്സരത്തിലും താരം കളിക്കില്ലെന്നും ബ്രസീല്‍ ഫുട്ബാള്‍ ഫെഡറേഷന്‍ വ്യക്തമാക്കി.

പരിക്കില്‍നിന്ന് മുക്തനായ താരം ശാരീരികക്ഷമത പൂര്‍ണമായി വീണ്ടെടുക്കാനായി ന്യൂജഴ്സിയില്‍ തന്നെ തുടരുമെന്നും ഫെഡറേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. സാന്റോസിന് വേണ്ടി കളിക്കുന്നതിനിടെ ഒരു മാസമായി വലതു കാല്‍മുട്ടിനേറ്റ പരിക്കുമൂലം താരം കളിക്കുന്നില്ല. ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുമോ എന്ന ആശങ്കയുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ കോച്ച് കാര്‍ലോ ആഞ്ചലോട്ടി ഒഴിവാക്കിയില്ല. ബുധനാഴ്ച ന്യൂജഴ്സിയിലെ മോറിസ്ടൗണിലുള്ള ക്ലബിന്റെ പരിശീലന ഗ്രൗണ്ടില്‍ ബ്രസീലിയന്‍ ടീം അംഗങ്ങള്‍ക്കൊപ്പം താരം ചേര്‍ന്നിരുന്നു. ഇതോടെ അടുത്ത കളിക്ക് നെയ്മര്‍ ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. സഹതാരങ്ങള്‍ക്കൊപ്പം കുറച്ചുനേരം പരിശീലനം നടത്തിയ നെയ്മര്‍, പിന്നീട് വിദഗ്ധ പരിശീലകനൊപ്പം പ്രത്യേകം പരിശീലനം നടത്തുകയാണ് ചെയ്തത്.


ആദ്യമത്സരത്തില്‍ മൊറോക്കോയോട് സമനില വഴങ്ങിയ ബ്രസീലിന് ഹെയ്തിക്ക് പുറമെ സ്‌കോട്‌ലന്‍ഡിനോടും ഏറ്റുമുട്ടേണ്ടതുണ്ട്. രണ്ടുടീമിനെയും തോല്‍പ്പിച്ചാല്‍ കാര്യമായ വെല്ലുവിളിയില്ലാതെ ബ്രസീലിന് നോക്കൗട്ടിലേക്ക് എത്താം. അപ്പോഴേക്ക് ടീമിലേക്ക് നെയ്മര്‍ എത്തിയേക്കുമെന്നാണ് വിവരം.

content highlights: No Neymar; Brazil to Face Haiti Without Their Superstar Once Again

dot image
To advertise here,contact us
dot image