പറങ്കികളെ വിറപ്പിച്ച് കോംഗോ; 1 -1 സമനിലയിൽ ; റോണോ തിളങ്ങിയില്ല

പോർച്ചുഗലിനെ സമനിലയിൽ തളച്ച് കളിക്കുന്ന കോംഗോ

പറങ്കികളെ വിറപ്പിച്ച് കോംഗോ; 1 -1 സമനിലയിൽ ; റോണോ തിളങ്ങിയില്ല
dot image

പോർച്ചുഗലിനെ സമനിലയിൽ തളച്ച് കളിക്കുന്ന കോംഗോ. ഗ്രൂപ്പ് കെയിലെ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. പോർച്ചുഗലിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തീർത്തും നിറംമങ്ങി.

ആത്മവിശ്വാസത്തോടെയാണ് പോർച്ചുഗൽ മത്സരം തുടങ്ങിയത്. കിക്കോഫിനു പിന്നാലെ തന്നെ കോംഗോ ഗോൾമുഖത്തേക്ക് അവർ ആക്രമിച്ചു കയറി. ഇതോടെ ആറാം മിനിറ്റിൽ തന്നെ അവർ മുന്നിലെത്തി. ഇടതുവിങ്ങിൽ നിന്ന് പെഡ്രോ നെറ്റോ നൽകിയ ക്രോസ് മികച്ചൊരു ഹെഡറിലൂടെ ജാവോ നെവെസ് വലയിലാക്കുകയായിരുന്നു.

10 മിനിറ്റിനു ശേഷം കോംഗോ മത്സരത്തിൽ താളംകണ്ടെത്തി. അതോടെ പോർച്ചുഗീസ് മുന്നേറ്റങ്ങളുടെ മൂർച്ച കുറഞ്ഞു. കോംഗോ കടുത്ത പ്രതിരോധമുയർത്തിയതോടെ പോർച്ചുഗൽ പന്ത് കൈവശംവെച്ച് കളിക്കാനാരംഭിച്ചു.

എന്നാൽ ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ കോംഗോയുടെ ചരിത്ര ഗോൾ പിറന്നു. ഒരു കോർണറിനൊടുവിൽ ആർതുർ മസ്വാക്കു നൽകിയ ക്രോസ് പോർച്ചുഗീസ് ഡിഫൻഡർമാർക്കിടയിലൂടെ ഉയർന്നുചാടി കിടിലനൊരു ഹെഡറിലൂടെ യൊവാൻ വിസ്സ വലയിലാക്കുകയായിരുന്നു (1-1). ലോകകപ്പിൽ കോംഗോയുടെ ആദ്യ ഗോളായിരുന്നു ഇത്.

ആദ്യ പകുതിയിൽ മഞ്ഞക്കാർഡ് വാങ്ങിയ ബെർണാർഡോ സിൽവയ്ക്ക് പകരം ഫ്രാൻസിസ്‌കോ കോൺസെയ്‌സാവോയെ കളത്തിലിറക്കിയാണ് പോർച്ചുഗൽ രണ്ടാം പകുതിക്കിറങ്ങിയത്. ഇതോടെ പോർച്ചുഗീസ് വലതുവിങ് സജീവമായി. കോൺസെയ്‌സാവോയുടെ മുന്നേറ്റങ്ങൾ കോംഗോ പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചു.

ഗോൾ നേടിയതോടെ രണ്ടാം പകുതിയിൽ വർധിച്ച ആത്മവിശ്വാസത്തോടെ കളിക്കുന്ന കോംഗോയെയാണ് കാണാനായത്. എഡോ കയെംബെയും സാമുവൽ മുത്തുസ്വാമിയും നോവ സദിക്കിയും മുന്നേറ്റനിരയ്ക്ക് തുടർച്ചയായി പന്തെത്തിച്ചതോടെ പോർച്ചുഗലിന് പ്രതിരോധത്തിൽ പിടിപ്പത് പണിയായി.

68-ാം മിനിറ്റിൽ കോൺസെയ്‌സാവോ ഒരുക്കി നൽകിയ അവസരം റൊണാൾഡോ പുറത്തേക്കടിച്ചുകളഞ്ഞു. പിന്നാലെ 73-ാം മിനിറ്റിലും റൊണാൾഡോ അവസരം നഷ്ടപ്പെടുത്തി.

Content highlight:portugal-congo worldcup 2026 draw

dot image
To advertise here,contact us
dot image