

പത്തനംതിട്ട: പത്തനംതിട്ട ഇളകൊള്ളൂരില്‍ വാടകവീട്ടില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം.കണ്ണുകള്‍ അടിച്ചു കലക്കിയ നിലയിലായിരുന്നുവെന്നാണ് ആരോപണം. ദേഹമാസകലം മുറിവുകളും ചതവുകളും ഉണ്ടായിരുന്നതായും മരിച്ച ഷെല്‍വന്റെ സഹോദരി പുത്രി രേഷ്മ പറഞ്ഞു.
തലയ്ക്ക് പുറകില്‍ ഏറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.ടാപ്പിംഗ് തൊഴിലാളിയായിരുന്ന ഷെല്‍വന്‍ ഒറ്റക്കായിരുന്നു വാടക വീട്ടില്‍ താമസിച്ചിരുന്നത്. 52 വയസായിരുന്നു.രണ്ട് ദിവസമായി ജോലിക്കെത്താത്തതിനെ തുടര്‍ന്നാണ് സുഹൃത്തുക്കള്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബുധനാഴ്ച ഇളക്കൊള്ളൂരിലെ വാടക വീടിന്റെ ഹാളില്‍ ഷെല്‍വനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
Content Hightlights:The family of a middle-aged man from Pathanamthitta has raised allegations of suspicious circumstances surrounding his death