3000 കോടി കടന്ന് പിരിവ്; കോളടിച്ച് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി, പ്രോപ്പർട്ടി ടാക്സ് നേട്ടത്തിന് അഭിനന്ദനം

നികുതി പിരിവിലെ വർധനവിന് റവന്യൂ ഉദ്യോഗസ്ഥരെ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ചീഫ് കമ്മീഷണർ എം മഹേശ്വർ റാവോ പ്രശംസിച്ചു

3000 കോടി കടന്ന് പിരിവ്; കോളടിച്ച് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി, പ്രോപ്പർട്ടി ടാക്സ് നേട്ടത്തിന് അഭിനന്ദനം
dot image

ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്ക് കീഴിലുള്ള പ്രോപ്പർട്ടി ടാക്സ് പിരിവ് 3000 കോടി കടന്നു. ജൂൺ വരെയുള്ള കണക്ക് പരിശോധിക്കുമ്പോഴാണ് 3000 കോടി കടന്നത്. കഴിഞ്ഞ വർഷം ഇതേ സമയം 2800 കോടി രൂപ മാത്രമായിരുന്നു പിരിച്ചുകിട്ടിയത്.

നികുതി പിരിവിലെ വർധനവിന് റവന്യൂ ഉദ്യോഗസ്ഥരെ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ചീഫ് കമ്മീഷണർ എം മഹേശ്വർ റാവോ പ്രശംസിച്ചു. ഇപ്പോഴുള്ള നടപടികൾ ശക്തിപ്പെടുത്താനും അദ്ദേഹം നിർദേശിച്ചു. നികുതി പരിധിക്ക് പുറത്തുള്ള സ്വത്തുക്കൾ കണ്ടെത്തി അവയെ സ്വത്ത് നികുതി സമ്പ്രദായത്തിന് കീഴിൽ കൊണ്ടുവരാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

വസ്തു രജിസ്‌ട്രേഷനും ഉടമസ്ഥാവകാശത്തിനും അപേക്ഷിക്കേണ്ട ഇ-ഖട വെബ്‌സൈറ്റിൽ നിരവധി മാറ്റങ്ങൾ ആവശ്യമായുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുടെ പരാതികളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇത്തരത്തിൽ പ്രതികരിച്ചത്. തീർപ്പാക്കാത്ത അപേക്ഷകളും പരാതികളും പെട്ടെന്ന് തീർപ്പാകുന്നതിനും ഇ-ഖടയിൽ വരുത്തേണ്ട തിരുത്തലുകളുടെ ഉത്തരവാദിത്തം ഡെപ്യൂട്ടി കമ്മീഷണർമാരെ ഏൽപ്പിക്കാനും മഹേശ്വർ റാവോ കോർപ്പറേഷനുകൾക്ക് നിർദ്ദേശം നൽകി.

കറക്ഷൻ മൊഡ്യൂൾ മെച്ചപ്പെടുത്താനും, തിരുത്തിയ ഇ-ഖടകൾ നൽകുന്നത് വേഗത്തിലാക്കാനും, പരാതികൾ വേഗത്തിൽ പരിഹരിക്കുന്നുവെന്ന് ഉറപ്പാക്കാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ജോയിന്റ് കമ്മീഷണർമാർക്കായിരുന്നു നേരത്തെ ഈ ഉത്തരവാദിത്വം ഉണ്ടായിരുന്നത്. എന്നാൽ ജോലിഭാരം വർധിച്ചതോടെ അവരിൽ നിന്ന് അത് എടുത്തുമാറ്റുകയായിരുന്നു. കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാൻ ഒരു പ്രത്യേക താത്പര്യം എടുക്കണമെന്നും തിരുത്തലുകൾ പരാതികൾ എന്നിവ പെട്ടെന്ന് തീർപ്പാക്കാൻ റവന്യൂ വകുപ്പിലെ ഡെപ്യൂട്ടി കമ്മീഷണർമാർക്ക് കൂടുതൽ അധികാരം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Property tax collection under the Greater Bengaluru Authority has crossed the ₹3,000 crore mark as of June, reflecting a steady increase in civic revenue. This is a notable improvement compared to ₹2,800 crore collected during the same period last year, indicating stronger compliance and improved tax administration in Bengaluru’s urban governance system.

dot image
To advertise here,contact us
dot image