ആദ്യ ഭാഗത്തിന്റെ തുടർച്ചയാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് 2, മറ്റൊരു ലീഡ് ആക്ടറും സിനിമയിൽ ഉണ്ടാകും; അഭിനവ്

'വേറെയും പുതിയ കഥാപാത്രങ്ങൾ അതിൽ വരും പക്ഷേ മുകുന്ദനുണ്ണിയെ തന്നെയാണ് സിനിമ ഫോളോ ചെയ്യുന്നത്'

ആദ്യ ഭാഗത്തിന്റെ തുടർച്ചയാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് 2, മറ്റൊരു ലീഡ് ആക്ടറും സിനിമയിൽ ഉണ്ടാകും; അഭിനവ്
dot image

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത് വൻ സ്വീകാര്യത നേടിയ ചിത്രമായിരുന്നു 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്'. വക്കീൽ ആയില്ലായിരുന്നെങ്കിൽ പക്കാ ക്രിമിനലായി മാറുമായിരുന്ന ഒരു വക്കീലിന്റെ കഥയാണ് ചിത്രം പറഞ്ഞത്. ചിത്രത്തിലെ വിനീത് ശ്രീനിവാസന്റെ അഡ്വ മുകുന്ദന്‍ ഉണ്ണിയെന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ സിനിമയെക്കുറിച്ച് കൂടുതൽ അപ്‌ഡേറ്റ് നൽകുകയാണ് സംവിധായകൻ അഭിനവ് സുന്ദർ നായക്. ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് അഭിനവിന്റെ പ്രതികരണം.

'മുകുന്ദനുണ്ണി രണ്ടാം ഭാഗം ആദ്യ ഭാഗത്തിന്റെ തുടർച്ചയയായിട്ട് തന്നെയാണ് ഒരുക്കുന്നത്. വേറെയും പുതിയ കഥാപാത്രങ്ങൾ അതിൽ വരും പക്ഷേ മുകുന്ദനുണ്ണിയെ തന്നെയാണ് സിനിമ ഫോളോ ചെയ്യുന്നത്. വേറെയും ലീഡിങ് ആക്ടർസിനെ കൊണ്ട് വരാൻ പ്ലാൻ ഉണ്ട്', അഭിനവിന്റെ വാക്കുകൾ. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ചിത്രത്തിൽ നായകനായെത്തിയ വിനീത് ശ്രീനിവാസൻ തന്നെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്. 2024 ൽ ചിത്രത്തിന്റെ രണ്ടാം ഭാ​ഗം എത്തുമെന്നായിരുന്നു വിനീത് അറിയിച്ചിരുന്നത്. 2022 ലാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് പ്രേക്ഷകരിലേക്ക് എത്തിയത്. വിനീത് ശ്രീനിവാസനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

യുവതാരങ്ങളില്‍ ശ്രദ്ധേയനായ നസ്ലനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ മോളിവുഡ് ടൈംസ് ആണ് ഇപ്പോൾ പുറത്തുവന്ന അഭിനവ് ചിത്രം. ജൂണ്‍ അഞ്ചിന് റിലീസിനെത്തിയ സിനിമ രണ്ടാഴ്ച പിന്നിടുമ്പോഴും ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ കയ്യടി നേടിക്കൊണ്ട് തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ബോക്‌സ് ഓഫീസിലും ഹിറ്റായി ട്രെന്‍ഡിങ് നിലനിര്‍ത്തുകയാണ് മോളിവുഡ് ടൈംസ്.ചിത്രത്തില്‍ നസ്ലനെ കൂടാതെ സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍, റോഷന്‍ ഷാനവാസ്, ജഗദീഷ്, അപ്പുണ്ണി ശശി, പ്രശാന്ത് അലക്‌സാണ്ടര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, അല്‍ത്താഫ് സലീം, ഗോപിക രമേശ്, രാജേഷ് മാധവന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

Content Highlights: The sequel to the hit film Mukundan Unni Associates has been officially confirmed as Mukundan Unni Associates 2. Director Abhinav Sunder Nayak has revealed that the film will continue the story from the first part and will also feature another lead actor alongside the original character, raising expectations among fans.

dot image
To advertise here,contact us
dot image