സമനില വിടാതെ യുറഗ്വായ്-സൗദി പോരാട്ടം; ഈജിപ്തിന് വിനയായി സെല്‍ഫ് ഗോള്‍

സ്‌പെയിന്‍-കോപ് വെര്‍ദി പോരാട്ടവും സമനിലയായിരുന്നു, ഗ്രൂപ്പ് എച്ചിലെ എല്ലാ ടീമിനും ഒരേ പോയിന്റ്

സമനില വിടാതെ യുറഗ്വായ്-സൗദി പോരാട്ടം; ഈജിപ്തിന് വിനയായി സെല്‍ഫ് ഗോള്‍
dot image

ഈ ലോകകപ്പിലെ ഫേവിററ്റുകളായിരുന്നു സ്‌പെയിന്‍. എന്നാല്‍ ടീമിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് കേപ് വെര്‍ദി മാസ് പ്രകടനം നടത്തി. ലമീന്‍ യമാലും നിക്കോ വില്യംസും ഉള്‍പ്പടെ താരങ്ങള്‍ പകരക്കാരുടെ വേഷത്തിലിറങ്ങിയിട്ടും ടീമിന് രക്ഷയുണ്ടായില്ല. സെല്‍ഫ് ഗോളിലാണ് ബെൽജിയത്തിനെതിരെ ഈജിപ്ത് വീണുപോയത്. 20-ാം മിനിറ്റില്‍ ആദ്യഗോളടിച്ച് ഈജിപ്ത് വരവറിയിച്ചിരുന്നു. ഇമാം അഷൗറിന്റെ ഗോളാണ് ടീമിന് ലീഡ് നല്‍കിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ മുഹമ്മദ് ഹാനി വഴങ്ങിയ ഗോള്‍ തിരിച്ചടിയായി. 66-ാം മിനിറ്റിലാണ് ഹാനി ഗോള്‍ വഴങ്ങിയത്. മത്സരത്തില്‍ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങളോടെയാണ് കളിച്ചത്.

യുറഗ്വായിയുടെ ആക്രമണങ്ങള്‍ക്ക് മുന്നില്‍ പ്രതിരോധക്കോട്ട കെട്ടിയാണ് സൗദി അറേബ്യ സമനില നേടിയെടുത്തത്. 41-ാം മിനിറ്റില്‍ സൗദി താരം അബ്ദുള്ള അല്‍ അമിരി ഗോളടിച്ച് ലീഡ് നല്‍കിയെങ്കിലും നിശ്ചിത സമയം തീരാന്‍ പത്തുമിനിറ്റ് ശേഷിക്കെ യുറഗ്വായ് മാക്‌സിമിലിയാനോ അരോയുവിലൂടെ ഗോള്‍ മടക്കി. സൗദി ഗോള്‍ മുഖത്ത് യുദ്ധസമാന സാഹചര്യം പോലെയായുരുന്നു പലപ്പോഴും കാര്യങ്ങള്‍.

Also Read:

ഒരുഗോളിന് പിന്നില്‍നിന്ന് ശേഷം ശക്തമായ തിരിച്ചുവരവാണ് അവര്‍ നടത്തിയത്. ഈ മത്സരവും സമനിലയായതോടെ ഗ്രൂപ്പ് എച്ചിലെ എല്ലാ ടീമുകള്‍ക്കും ഓരോ പോയിന്റ് വീതമായി.

dot image
To advertise here,contact us
dot image