പരിക്കേറ്റ ബലേര്‍ഡിക്ക് പകരം സെനേസി; അർജന്റീന ലോകകപ്പ് ടീമിൽ മാറ്റം

പരിക്കേറ്റ ലിയോനാര്‍ഡോ ബലേര്‍ഡിക്ക് പകരം ഡിഫന്‍ഡര്‍ മാര്‍ക്കോസ് സെനേസിയെ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന ടീമില്‍ ഉള്‍പ്പെടുത്തി

പരിക്കേറ്റ ബലേര്‍ഡിക്ക് പകരം സെനേസി; അർജന്റീന ലോകകപ്പ് ടീമിൽ മാറ്റം
dot image

ഫിഫ ലോകകപ്പ് 2026 നല്ല അര്‍ജന്റീന ടീമില്‍ മാറ്റം. പരിക്കേറ്റ ലിയോനാര്‍ഡോ ബലേര്‍ഡിക്ക് പകരം ഡിഫന്‍ഡര്‍ മാര്‍ക്കോസ് സെനേസിയെ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന ടീമില്‍ ഉള്‍പ്പെടുത്തി.

തന്റെ കരിയറിലെ ആദ്യ ലോകകപ്പ് കളിക്കാന്‍ ഒരുങ്ങുകയായിരുന്ന മാഴ്‌സെയുടെ സെന്റര്‍ ബാക്ക് താരം ബലേര്‍ഡിക്ക് കഴിഞ്ഞ ആഴ്ചയാണ് വലതുകാലിന് പരിക്കേറ്റത്. പിന്നാലെ ടീമിന് പുറത്താവുകയായിരുന്നു. ടീമില്‍ ആരെ ഉള്‍പ്പെടുന്നതുമെന്നുള്ള കാര്യത്തില്‍ ചില ആശയക്കുഴപ്പമുണ്ടായിരുന്നു. ബലേര്‍ഡിക്ക് പകരം ഒരു മധ്യനിര താരത്തെ കൂടി ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് വാര്‍ത്തുകളുണ്ടായിരുന്നു. എന്നാല്‍ സെനേസിക്ക് നറുക്ക് വീഴുകയായിരുന്നു.



ജൂണ്‍ 15ന് അള്‍ജീരിയക്കെതിരെ നടക്കുന്ന അര്‍ജന്റീനയുടെ ആദ്യ മത്സരത്തിന് മുന്നോടിയായി സെനേസി ടീമിനൊപ്പം ചേരും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ബോണ്‍മൗത്തിന് വേണ്ടി കഴിഞ്ഞ സീസണില്‍ ഉജ്ജ്വല പ്രകടനമാണ് സെനേസി പുറത്തെടുത്തത്. അടുത്ത സീസണില്‍ ക്ലബ്ബിന്റെ ചരിത്രത്തിലാദ്യമായി യൂറോപ്യന്‍ പോരാട്ടങ്ങള്‍ക്ക് യോഗ്യത നേടിക്കൊടുക്കുന്നതില്‍ ഈ പ്രതിരോധ താരം നിര്‍ണായക പങ്കുവഹിച്ചിരുന്നു.

Also Read:

ഗോള്‍കീപ്പര്‍മാര്‍: എമിലിയാനോ മാര്‍ട്ടിനെസ് (ആസ്റ്റണ്‍ വില്ല), ജെറോനിമോ റുള്ളി (ഒളിമ്പിക് ഡി മാഴ്‌സെ), ഹുവാന്‍ മുസ്സോ (അത്ലറ്റിക്കോ ഡി മാഡ്രിഡ്)

പ്രതിരോധനിരക്കാര്‍: ഗോണ്‍സാലോ മോന്റിയല്‍ (റിവര്‍ പ്ലേറ്റ്), നാഹുവല്‍ മൊളീന (അത്ലറ്റിക്കോ ഡി മാഡ്രിഡ്), ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), നിക്കോളാസ് ഓട്ടാമെന്‍ഡി (എസ്.എല്‍ ബെന്‍ഫിക്ക), മാര്‍ക്കോസ് സെനേസി (ടോട്ടനം ഹോട്‌സ്പര്‍), ക്രിസ്റ്റ്യന്‍ റൊമേറോ (ടോട്ടനം ഹോട്‌സ്പര്‍), ഫകുണ്ടോ മെദീന (ഒളിമ്പിക് ഡി മാഴ്‌സെ), നിക്കോളാസ് താഗ്ലിയാഫിക്കോ (ഒളിമ്പിക് ലിയോണൈസ്)

മധ്യനിരക്കാര്‍: ലിയാന്‍ഡ്രോ പരേഡെസ് (ബോക ജൂനിയേഴ്‌സ്), റോഡ്രിഗോ ഡി പോള്‍ (ഇന്റര്‍ മിയാമി), എക്‌സെക്വല്‍ പാലാസിയോസ് (ബയര്‍ ലെവര്‍കൂസന്‍), എന്‍സോ ഫെര്‍ണാണ്ടസ് (ചെല്‍സി), അലക്‌സിസ് മാക് അലിസ്റ്റര്‍ (ലിവര്‍പൂള്‍), ജിയോവാനി ലോ സെല്‍സോ (റയല്‍ ബെറ്റിസ്), വാലന്റീന്‍ ബാര്‍കോ (ആര്‍.സി സ്ട്രാസ്ബര്‍ഗ്)

മുന്നേറ്റനിരക്കാര്‍: ലയണല്‍ മെസ്സി (ഇന്റര്‍ മിയാമി), നിക്കോളാസ് പാസ് (കോമോ 1907), തിയാഗോ അല്‍മാഡ (അത്ലറ്റിക്കോ ഡി മാഡ്രിഡ്), നിക്കോളാസ് ഗോണ്‍സാലസ് (അത്ലറ്റിക്കോ ഡി മാഡ്രിഡ്), ഹൂലിയാനോ സിമിയോണി (അത്ലറ്റിക്കോ ഡി മാഡ്രിഡ്), ലൗട്ടാരോ മാര്‍ട്ടിനെസ് (ഇന്റര്‍ മിലാന്‍), ഹൊസെ മാനുവല്‍ ലോപ്പസ് (പാല്‍മേരാസ്), ഹൂലിയന്‍ അല്‍വാരസ് (അത്ലറ്റിക്കോ ഡി മാഡ്രിഡ്).

Content highlights: argentina-world-cup-squad-change-marcos-senesi-replaces-injured-leonardo-balerdi

dot image
To advertise here,contact us
dot image