

2026 ഫിഫ ലോകകപ്പിന്റെ കിക്കോഫിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ആരാധകർക്ക് ഇരുട്ടടിയെന്നവണ്ണം സീ തങ്ങളുടെ സബ്സ്ക്രിപ്ഷൻ പ്ലാനുകളിൽ മാറ്റം വരുത്തിയിരുന്നു. എന്നാൽ അതിനിടയിൽ ആരാധകർക്ക് ആശ്വാസവർത്തയുമായി എത്തിയിരിക്കുകയാണ് ദൂരദർശൻ സ്പോർട്സ്. ആരാധകർക്ക് ലോകകപ്പ് മത്സരങ്ങൾ സൗജന്യമായി കാണാനുള്ള അവസരമാണ് ഡിഡി സ്പോർട്സ് ഒരുക്കുന്നത്.
ഇന്ന് അർധരാത്രി ആരംഭിക്കുന്ന 2026 ലോകകപ്പിലെ ഉദ്ഘടന മത്സരം, ക്വാര്‍ട്ടർ ഫൈനല്‍ മത്സരങ്ങൾ, സെമി-ഫൈനൽ മത്സരങ്ങൾ, ഫൈനൽ മത്സരം ദൂരദർശൻ സ്പോർട്സ് സൗജന്യമായി സംപ്രേഷണം ചെയ്യും എന്നാണ് അറിയിച്ചിരിക്കുന്നത്. ജൂലൈ 9, 10, 11 തീയതികളിലാണ് ക്വാർട്ടർ പോരാട്ടങ്ങൾ നടക്കുന്നത്. ജൂലൈ 14, 15 തീയതികളിലാണ് സെമി ഫൈനലുകളും ജൂലൈ 19 ഫൈനല്‍ പോരാട്ടവും നടക്കുന്നത്.
ഇന്ന് നടക്കുന്ന ആദ്യ പോരാട്ടത്തിൽ ആതിഥേയരായ മെക്സിക്കോ സൗത്ത് ആഫ്രിക്കയെ നേരിടും. അർധരാത്രി 12:30 നാണ് മത്സരം നടക്കുന്നത്.
Content highlights: FIFA World Cup 2026 free telecast on Doordarshan