സൗഹൃദ മത്സരവും ജയിച്ച് ചാമ്പ്യന്മാര്‍; ലോകകപ്പിന് ഒരുങ്ങിത്തന്നെ

ഹോണ്ടുറാസിനെ തോല്‍പ്പിച്ചത് എതിരില്ലാത്ത രണ്ടുഗോളിന്

സൗഹൃദ മത്സരവും ജയിച്ച് ചാമ്പ്യന്മാര്‍; ലോകകപ്പിന് ഒരുങ്ങിത്തന്നെ
dot image

ലയണല്‍ മെസ്സി കളിക്കാനിറങ്ങിയില്ല, പരിക്കിന്റെ പിടിയിലുള്ള നിക്കോ പാസുമില്ല. എന്നിട്ടും അര്‍ജന്റീന കൂളായി ജയിച്ചുകയറി. ലോകകപ്പ് മത്സരങ്ങള്‍ക്ക് മുമ്പ് സന്നാഹ പോരാട്ടത്തില്‍ ഹോണ്ടുറാസിനെ എതിരില്ലാത്ത രണ്ടുഗോളിനാണ് നിലവിലെ ജേതാക്കളായ അര്‍ജന്റീന തോല്‍പ്പിച്ചത്. ലൗട്ടാറോ മാര്‍ട്ടിനെസും സിമിയോണിയും ഗോള്‍നേടി.

ലയാന്‍ഡ്രോ മാര്‍ട്ടിനെസും ജിയോവാനി സെല്‍സോയും തിയാഗോ അല്‍മാഡയും റോഡ്രിഗോ ഡി പോളും ക്രിസ്റ്റിയന്‍ റൊമിറോയും മെക്കാലിസ്റ്റരറും എന്‍സോ ഫെര്‍ണാണ്ടസുമെല്ലാം കളിക്കാനിറങ്ങി.

ലോകകപ്പിന് മുമ്പ് ഐസ് ലാന്‍ഡിനെതിരെയാണ് ഇനി അര്‍ജന്റീനയുടെ അടുത്ത കളി. ഗ്രൂപ്പ് ജെ-യില്‍ അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ എന്നിവരെയാണ് അര്‍ജന്റീന ഗ്രൂപ്പില്‍ ഏറ്റുമുട്ടുക.

content highlights: Champions win the friendly match as well; Fully prepared for the World Cup

dot image
To advertise here,contact us
dot image