ലിവർപൂളിന്റെ പ്രതിരോധനിരയിൽ നിന്ന് ഇബ്രാഹിമാ കൊനാറ്റെ റയൽ മാഡ്രിഡിലേക്ക്!

റയലിലേക്ക് ഫ്രീ ഏജന്റായി ചേക്കേറാൻ കരാർ വ്യവസ്ഥകയിൽ ധാരണയായി എന്നതാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ

ലിവർപൂളിന്റെ പ്രതിരോധനിരയിൽ നിന്ന് ഇബ്രാഹിമാ കൊനാറ്റെ റയൽ മാഡ്രിഡിലേക്ക്!
dot image

ലിവർപൂൾ പ്രതിരോധനിലയിൽ നിന്ന് റയൽ മാഡ്രിഡിലേക്ക് കൂടുമാറാൻ ഫ്രഞ്ച് സൂപ്പർ താരം ഇബ്രാഹിമാ കൊനാറ്റെ. റയലിലേക്ക് ഫ്രീ ഏജന്റായി ചേക്കേറാൻ കരാർ വ്യവസ്ഥകയിൽ ധാരണയായി എന്നതാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൂടാതെ ഇപ്പോഴത്തെ ട്രാൻസ്ഫർ വിൻഡോയിലെ ഏറ്റവും വലിയ ഫ്രീ ട്രാൻസ്ഫറുകളിൽ ഒന്നുകൂടിയാകും ഇത് എന്നത് ഉറപ്പാണ്.

താരത്തിന്റെ ആദ്യ പരിഗണനയിൽ ഉണ്ടായിരുന്ന ക്ലബ് തന്നെയായിരുന്നു റയൽ മാഡ്രിഡ്. റയലിന്റെ തട്ടകത്തിലേക്ക് എത്താൻ കൊനാറ്റെ വ്യക്തിപരമായ കരാർ വ്യവസ്ഥകൾ ഇതിനോടകം തന്നെ അംഗീകരിച്ചുക്കഴിഞ്ഞു. ക്ലബ് പ്രസിഡന്റായി ഫ്ലോറൻ്റീനോ പെരസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതോടെ ട്രാൻസ്ഫർ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സ്പാനിഷ് മാധ്യമമാണ് റിപ്പോർട്ട് ചെയ്യുന്നത്.

ട്രാൻസ്ഫർ തുകയില്ലാതെ കളിക്കളത്തിലെ വമ്പൻ താരങ്ങളെ ടീമിൽ എത്തിക്കുന്നതിൽ റയൽ മാഡ്രിഡിന് വളരെ മികച്ച ചരിത്രമാണുള്ളത്. ഈ കഴിഞ്ഞ സീസണോടെ കൊനാറ്റെയുടെ ലിവർപൂളുമായുള്ള കരാർ ആവാസ ഘട്ടത്തിൽ എത്തിയിരുന്നു. ഇതോടെയാണ് 2026 - 27 സീസണിലേക്കുള്ള പ്രീ-കോൺട്രാക്ട് ചർച്ചകൾക്കായി മറ്റ് ക്ലബ്ബുകളുമായി സംസാരിക്കാൻ മുൻ ആർബി ലെയ്പ്സിഗ് താരമായ കൊനാറ്റെയ്ക്ക് അനുവാദം നൽകിയത്. ഇതിന് പിന്നാലെയാണ് റയൽ മാഡ്രിഡിന്റെ നീക്കവും.

Content highlight: Ibrahima Konate transfer Liverpool to Real Mandrid

dot image
To advertise here,contact us
dot image