

മാഞ്ചസ്റ്റര്‍ സിറ്റിയിലെ തന്റെ ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങൾ വരുന്ന ലോകകപ്പിന് കഴിഞ്ഞതിന് ശേഷം മാത്രമേ ഉണ്ടാകുവെന്ന് വ്യക്തമാക്കി സ്‌പെയിനിന്റെ മധ്യനിര താരം റോഡ്രി. നിലവില്‍ ലോകകപ്പില്‍ ബൂട്ടണിയാണ് ഒരുങ്ങുന്ന സ്‌പെയിന്‍ ടീമിനെ നയിക്കുന്നതിലാണ് തന്റെ പൂര്‍ണ്ണ ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2024-ലെ ബാലണ്‍ ഡി ഓണ്‍ ജേതാവായ റോഡ്രിയുടെ മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള കരാര്‍ അവസാനിക്കറായതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. താരം സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഇപ്പോൾ ആകെ പരക്കുന്നത്.
'ഞാന്‍ ട്രാന്‍സ്ഫര്‍ വാര്‍ത്തകളെ കുറിച്ച് അമിതമായി ചിന്തിക്കാറില്ല. എന്നാല്‍ ഒരു ടീമുമായുള്ള കളിക്കാരന്റെ കരാര്‍ അവസാനിക്കാറാകുമ്പോള്‍ ഇത്തരം വാര്‍ത്തകള്‍ പരക്കുന്നത് സ്വാഭാവികമാണ്. ഞാന്‍ വളരെ ശാന്തനാണ്, നിലവിൽ എന്റെ നിലപാട് എന്താണെന്ന് എനിക്ക് കൃത്യമായി അറിയാം', റോഡ്രി വ്യക്തമാക്കി.
'ഇപ്പോള്‍ ലോകകപ്പ് ഇല്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ സാഹചര്യം മറ്റൊന്നാകുമായിരുന്നു. എന്നാല്‍ ലോകകപ്പ് മുന്നില്‍ നില്‍ക്കുമ്പോള്‍ ശ്രദ്ധയോടെയിരിക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. ബാക്കി കാര്യങ്ങളെല്ലാം ലോകകപ്പിന് ശേഷം തീരുമാനിക്കും.' റോഡ്രി വ്യക്തമാക്കി. ലോകകപ്പില്‍ കേപ് വെര്‍ദെ, സൗദി അറേബ്യ, ഉറുഗ്വേ എന്നിവർ അടങ്ങുന്ന ഗ്രൂപ്പ് എച്ചിലാണ് സ്പെയിനും ഉൾപ്പെടുന്നത്. ടീമിന്റെ പ്രധാന താരങ്ങളിൽ ഒരാൾ കൂടിയാണ് ഈ 29കാരന്‍.
Content highlight: Rodri to decide Manchester City future after FIFA World Cup