

ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം ദൂശ്യം 3 വന്‍ പ്രേക്ഷക സ്വീകാര്യത നേടി തീയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമ തീയേറ്ററിലെത്തി വെറും 58 മണിക്കൂറുകള്‍ കൊണ്ടാണ് ദൃശ്യം3 100 കോടി ക്ലബിലെത്തുന്നത്. വിദേശത്ത് നിന്ന് മാത്രം 103 കോടിയും ദൃശ്യം 3 നേടിയെന്ന് സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു. റീലീസ് ചെയ്ത 7 ദിവസം കൊണ്ടാണ് ചിത്രം 200 കോടിയുടെ നേട്ടം ഉണ്ടാക്കിയത്. സിനിമയുടെ പോസ്റ്റ് ക്രെഡിറ്റ് സീനിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നിരവധി ചർച്ചകൾ ഉയർന്നിരുന്നു. ഇത് നാലാം ഭാഗത്തേക്കുള്ള ലീഡ് ആണ് എന്നുള്ള പോസ്റ്റുകളും വന്നിരുന്നു. ഇതിനെക്കുറിച്ച് മനസുതുറക്കുകയാണ് ജീത്തു ജോസഫ്.
നാലാം ഭാഗത്തെക്കുറിച്ച് തനിക്ക് ഉറപ്പ് പറയാൻ സാധിക്കില്ലെന്നും അതിന് പറ്റിയ ഐഡിയ തന്റെ പക്കൽ ഇപ്പോൾ ഇല്ലെന്നും ജീത്തു ജോസഫ് റിപ്പോർട്ടറിനോട് പറഞ്ഞു. ഒപ്പം സിനിമയുടെ പോസ്റ്റ് ക്രെഡിറ്റ് സീനിനെക്കുറിച്ചും അദ്ദേഹം മനസുതുറന്നു. 'ഒരാൾ ഒരു കാര്യത്തിന് ഇറങ്ങി തിരിക്കുമ്പോൾ അതിൽ നിന്ന് ഒരു റിസൾട്ട് നമ്മൾ പ്രതീക്ഷിക്കുമല്ലോ. ആശ ശരത്തിന്റെയും സിദ്ധിക്കിന്റെയും കഥാപാത്രം ഒരു കാര്യത്തിന് ഇറങ്ങിത്തിരിക്കുമ്പോൾ ഒരുപരിധി വരെ അവർ അതിൽ വിജയിക്കുന്നുണ്ട്. അവർ അതിൽ വിജയിച്ചോ എന്ന് പ്രേക്ഷർക്ക് മനസിലാക്കാൻ വേണ്ടിയാണ് ആ പോസ്റ്റ് ക്രെഡിറ്റ് സീൻ വച്ചത്. ആ സീൻ സിനിമയ്ക്ക് ഉള്ളിൽ തന്നെയുള്ള ഭാഗമായിരുന്നു. അതിനിടെ നാലാം ഭാഗത്തിനെക്കുറിച്ചുള്ള ഡിസ്കഷൻ വന്നപ്പോൾ നമ്മുടെ ടീമിലുള്ള പിള്ളേർ ആ സീൻ സംവിധായകന്റെ പേര് എഴുതികാണിച്ചതിന് ശേഷം ഇടാം അതിന് വേറൊരു ഫീൽ ഉണ്ടെന്ന് പറഞ്ഞു.
അങ്ങനെയാണ് അത് പോസ്റ്റ് ക്രെഡിറ്റ് സീൻ ആക്കി ഇട്ടത്. അതുകൊണ്ട് തന്നെ ദൃശ്യം 4 ഉണ്ടാകും എന്നൊരു ചർച്ച ഉണ്ടാകുന്നുണ്ട്. എന്നാൽ ആ ഉറപ്പ് എനിക്ക് താരം പറ്റില്ല കാരണം എനിക്ക് ഐഡിയ ഒന്നും കിട്ടിയിട്ടില്ല. എന്ന് കരുതി ഞാൻ ശ്രമിക്കില്ല എന്നല്ല. ഒരു എക്സ്ട്രാ ഓർഡിനറി സാധനം കിട്ടിയാൽ ഞാൻ ശ്രമിക്കും ഇല്ലെങ്കിൽ ഇല്ല', ജീത്തുവിന്റെ വാക്കുകൾ.

മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ദൃശ്യത്തിന്റെ മൂന്നാംഭാഗം മികച്ച ദൃശ്യാനുഭവമായി മാറിയെന്നത് ക്ലൈമാക്സിനു ശേഷം തിയറ്ററിലെ പ്രേക്ഷകരുടെ കയ്യടികൾ തെളിവാണ്. മോഹന്‍ലാലിനൊപ്പം മീന, എസ്തര്‍ അനില്‍, അന്‍സിബ, സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി എന്നിവര്‍ ദൃശ്യം 3-യിലും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. ഇക്കുറിയും ജോർജുകുട്ടിക്ക് തന്നെയാ ആരാധകർ ഏറെ.
Content Highlights: Director Jeethu Joseph has spoken about the possibility of Drishyam 4, stating that he cannot confirm the project at this stage. He explained that he would only move forward with another installment if he finds an extraordinary idea capable of matching the legacy and expectations surrounding the franchise.