ലോകകപ്പ് കളിക്കാന്‍ രണ്ട് ഇന്ത്യക്കാര്‍; കളിക്കുക ഖത്തറിലും ന്യൂസീലന്‍ഡിലും

ന്യൂസീലന്‍ഡ് ടീമിനായി അമേരിക്കന്‍ ലോകകപ്പ് കളിക്കാന്‍ സര്‍പ്രീത് സിങ്, ഖത്തറിന് വേണ്ടി കളിക്കുക തഹ്‌സീന്‍ മുഹമ്മദ്

ലോകകപ്പ് കളിക്കാന്‍ രണ്ട് ഇന്ത്യക്കാര്‍; കളിക്കുക ഖത്തറിലും ന്യൂസീലന്‍ഡിലും
dot image

ഫുട്‌ബോള്‍ ലാകകപ്പിന് ഇന്ത്യ കളിക്കുന്നില്ലെങ്കിലും രണ്ട് ഇന്ത്യന്‍ വംശജര്‍ ഭാരതത്തിന്റെ ഫുട്‌ബോള്‍ പെരുമകാക്കും. തഹ്‌സീന്‍ മുഹമ്മദ് ഖത്തറിന് വേണ്ടിയും സര്‍പ്രീത് സിങ് ന്യൂസീലന്‍ഡിനുവേണ്ടിയും കളിക്കും. അങ്ങനെ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ലോകകപ്പില്‍ ഇന്ത്യയില്ലെങ്കിലും പ്രതിനിധികളുണ്ടെന്ന് പറയാം.


ഖത്തറിന് വേണ്ടി കളിക്കുന്ന തഹ്‌സീന്‍ മുഹമ്മദ് കണ്ണൂര്‍ സ്വദേശിയാണ്. തലശ്ശേരി സ്വദേശി ജംഷീദിന്റെയും ഷൈമയുടെയും മകനാണ് 19-കാരനായ തഹ്‌സീന്‍ മുഹമ്മദ്, ഖത്തര്‍ ലീഗില്‍ അല്‍ ദുഹൈല്‍ താരമാണ്. തഹ്‌സീന്‍ മുഹമ്മദ് ജനിച്ചതും വളര്‍ന്നതുമെല്ലാം ഖത്തറിലാണ്. ചെറുപ്രായത്തില്‍ തന്നെ ഖത്തര്‍ യൂത്ത് ടീമുകളില്‍ തഹ്സിന്‍ കളിച്ചിരുന്നു. ഖത്തര്‍ ദേശീയ ടീമിനായി അണ്ടര്‍ 16, അണ്ടര്‍ 17, അണ്ടര്‍ 19 വിഭാഗങ്ങളിലും തഹ്‌സിന്‍ മുഹമ്മദ് കളിച്ചിട്ടുണ്ട്.

2018 മുതല്‍ ന്യൂസീലന്‍ഡ് ടീമില്‍ അംഗമാണ് സര്‍പ്രീത് സിങ്. ഇന്ത്യക്കാരാണ് സര്‍പ്രീതിന്റെ മാതാപിതാക്കള്‍. ന്യൂസീലന്‍ഡിന്റെ അണ്ടര്‍ 17, 20 ടീമുകള്‍ക്കുവേണ്ടി സര്‍പ്രീത് സിങ് കളിച്ചിട്ടുണ്ട്. അറ്റാക്കിങ് മിഡ്ഫീല്‍ഡറായ താരം, ബയേണ്‍ മ്യൂണിക്കിനുവേണ്ടിയും കളിച്ചിട്ടുണ്ട്. ബുണ്ടസ് ലിഗ, ജര്‍മന്‍ കപ്പ് വിജയങ്ങളില്‍ ടീമിനൊപ്പം താരത്തിന് പങ്കാളിത്തവുമുണ്ട്. ന്യൂസീലന്‍ഡ് ടീമിനൊപ്പം ഒഎഫ്‌സി അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പും അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പും നേടിയിട്ടുണ്ട്.


അതേസമയം, ഖത്തര്‍ ടീമില്‍ ഇടംപിടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിയാല്‍ മേസണ്‍ പുറത്തായി. ഇംഗ്ലണ്ടില്‍ ജനിച്ച നിയാല്‍ മേസണിന്റെ അമ്മ ഇന്ത്യക്കാരിയാണ്. പിതാവ് അമേരിക്കക്കാരനും. ഏഴാം വയസ്സില്‍ത്തന്നെ റയല്‍ മഡ്രിഡ് അക്കാദമയിലൂടെ കളിയാരംഭിച്ച താരമാണ് നിയാല്‍ മേസണ്‍. സ്‌പെയിന്‍, ഇംഗ്ലണ്ട്, ഖത്തര്‍ എന്നിവിടങ്ങിലാണ് ഫുട്‌ബോള്‍ കരിയര്‍ വളര്‍ന്നത്. ഒടുവില്‍ 2021-ലാണ് ഖത്തറിലേക്ക് സ്ഥിരതാമസമാക്കിയത്.

content highlights: Two Indians to play in the World Cup; set to represent Qatar and New Zealand

dot image
To advertise here,contact us
dot image