

ആഴ്‌സനലിനെ തോൽപ്പിച്ച് ചാമ്പ്യൻസ് ലീഗ് കിരീടം നിലനിർത്തി പി എസ് ജി. കഴിഞ്ഞ തവണ ഇന്റർ മിലാനെ തോൽപ്പിച്ച് ചരിത്രത്തിലാദ്യമായി ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ പി എസ് ജി ഇത്തവണ കിരീടം നിലനിർത്തുകയായിരുന്നു.
പെനാൽട്ടി ഷൂട്ടൗട്ടിൽ 4 -3 ന്റെ ജയമാണ് പി എസ് ജി നേടിയത്. കളിയുടെ നിശ്ചിത സമയവും എക്സ്ട്രാ ടൈമും 1 -1 സമനിലയിൽ അവസാനിക്കുകയായിരുന്നു.
മത്സരത്തിൽ ആഴ്‌സണലാണ് ആദ്യ ഗോൾ നേടിയത്. അഞ്ചാം മിനിറ്റിൽ വലത് വശത്ത് നിന്ന് ട്രോസാർഡ് നീട്ടി നൽകിയ പന്തുമായി മുന്നേറി ഹാവെർട്സ് വല ചലിപ്പിക്കുകയായിരുന്നു. മറുപടി ഗോളിനായി പി എസ് ജി കിണഞ്ഞു ശ്രമിച്ചെങ്കിലും ആദ്യ പകുതിയിൽ ഗോൾ നേടാനായില്ല.
ഒടുവിൽ അറുപത്തി നാലാം മിനിറ്റിൽ ഗോളെത്തി. ഡെംബലെ പെനാൽറ്റി കിക്ക് ഗോളാക്കി മാറ്റുന്നു. ക്വാറസ്‌ഖേലിയയെ ബോക്സിൽ ഫൗൾ ചെയ്തതിനാണ് റഫറി പെനാൽറ്റി അനുവദിച്ചത്. സമനിലയ്ക്ക് ശേഷം ഇരു ടീമുകളും ഗോളിനായി നിരവധി നീക്കങ്ങൾ നടത്തിയെങ്കിലും നിശ്ചിത സമയം കടന്നുപോയി. ശേഷം എക്സ്ട്രാ ടൈമും ഗോൾരഹിതമായി.
Content highlight:psg-beats-arsenal-to-retain-uefa-champions-league-title-in-paris