

അബുദാബിയില്‍ പുതിയതായി രണ്ട് ടോള്‍ ഗേറ്റുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചു. ദുബായ്-അബുദാബി ഹൈവേയില്‍ ഗന്തൂത്തിലും ഷെയ്ഖ് സായിദ് സ്ട്രീറ്റിലുമാണ് പുതിയ ടോള്‍ ഗേറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. രണ്ട് ടോള്‍ ഗേറ്റുകളിലും 24 മണിക്കൂറും ടോള്‍ ഈടാക്കും. ഓരോ തവണ ഗേറ്റ് കടന്നുപോകുമ്പോഴും നാല് ദിര്‍ഹം വീതമാണ് നല്‍കേണ്ടത്.
മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, കുറഞ്ഞ വരുമാനമുള്ള സ്വദേശികള്‍, വിരമിച്ച സ്വദേശികള്‍ എന്നിവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഒരു വാഹനത്തിന് ടോളില്‍ ഇളവ് ലഭിക്കും. പുതിയതായി രണ്ട് ടോള്‍ ഗേറ്റുകള്‍ കൂടി വന്നതോടെ അബുദാബിയിലെ ടോള്‍ ഗേറ്റുകളുടെ എണ്ണം ആറ് ആയി. അബുദാബി നഗരകവാടങ്ങളിലുള്ള ടോള്‍ ഗേറ്റുകള്‍ രാവിലെയും വൈകിട്ടും തിരക്കുള്ള സമയങ്ങളിലും മാത്രമേ ടോള്‍ ഈടാക്കൂ. ഗതാഗതക്കുരുക്ക് കുറയ്ക്കാനും റോഡ് ശൃംഖലയുടെ കാര്യക്ഷമതവര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായണ് പുതിയ ടോള്‍ ഗേറ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു.
Content Highlights: Abu Dhabi has activated two new toll gates to enhance its traffic management system. The move is expected to streamline vehicle flow, reduce congestion, and improve overall road efficiency across key routes.