ഓള്‍ഡ് ട്രാഫോഡില്‍ യുണൈറ്റഡ് തന്നെ! ലിവര്‍പൂളിനെ തോല്‍പ്പിച്ചു

മാത്യുസ് കുന്യ, ബെഞ്ചമിന്‍ സെസ്‌കോ, കോബി മെയ്‌നൂ എന്നിവര്‍ ഗോള്‍നേടി

ഓള്‍ഡ് ട്രാഫോഡില്‍ യുണൈറ്റഡ് തന്നെ! ലിവര്‍പൂളിനെ തോല്‍പ്പിച്ചു
dot image

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ലിവര്‍പൂളിനെ തകര്‍ത്ത് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. രണ്ടിനെതിരെ മൂന്നുഗോളിനാണ് യുണൈറ്റഡിന്റെ ജയം. ഓള്‍ഡ് ട്രാഫോഡില്‍നടന്ന മത്സരത്തില്‍ ആറാം മിനിറ്റില്‍ത്തന്നെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് മുന്നിലെത്തിയിരുന്നു.

മാത്യൂസ് കുന്യയാണ് ഗോളടിച്ചത്. 14-ാം മിനിറ്റില്‍ ബെഞ്ചമിന്‍ സെസ്‌കോയും 77-ാം മിനിറ്റില്‍ കോബി മെയ്‌നൂവും ഗോളടിച്ചതോടെ സ്‌കോര്‍ മൂന്നായി. അതേസമയം, രണ്ടാം പകുതിയില്‍ രണ്ടുഗോളടിച്ച് ലിവര്‍പൂള്‍ കളിയിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു. ഡൊമിനിക് സൊബോസിയും കോഡി ഗാക്‌പോയുമാണ് ഗോളടിച്ചത്. എന്നാല്‍ സമനില ഗോളടിക്കാനുള്ള ശ്രമത്തെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ചെറുത്തുതോല്‍പ്പിച്ചു.

കളിയില്‍ പന്തടക്കം കൊണ്ട് ആധിപത്യം ലിവര്‍പൂളിനായിരുന്നെങ്കിലും യുണൈറ്റഡിഡ് ആസൂത്രിത നീക്കങ്ങള്‍ക്കൊണ്ട് അതിഥികളെ ഞെട്ടിച്ചു. 17 ഷോട്ടുകളാണ് എതിര്‍മുഖം ലക്ഷ്യമാക്കി തൊടുത്തുവിട്ടത്. യുണൈറ്റഡിന്റെ മുന്നേറ്റങ്ങളെ ചെറുക്കാന്‍ ലിവര്‍പൂള്‍ പണിപ്പെട്ടു. ജയത്തോടെ യുണൈറ്റഡ് മൂന്നാം സ്ഥാനം നിലനിര്‍ത്തി. 35 കളിയില്‍ 18-ാമത്തെ ജയമാണിത്. 64 പോയിന്റാണ് യുണൈറ്റിഡിനുള്ളത്. 35 കളിയില്‍ 17 ജയത്തോടെ 58 പോയിന്റുള്ള ലിവര്‍പൂള്‍ 58 പോയിന്റോടെ നാലാം സ്ഥാനത്താണ്.

content highlights: United reigns at Old Trafford! Liverpool defeated

dot image
To advertise here,contact us
dot image