സീരി എ തൂക്കി ഇന്റർ മിലാൻ!; 21ാം തവണയാണ് ചാമ്പ്യന്മാരാകുന്നത്

കി​രീ​ടം ഉ​റ​പ്പി​ക്കാ​ൻ സ​മ​നി​ല മാ​ത്രം മ​തി​യാ​യി​രു​ന്ന ഇ​വ​ർ മൂ​ന്ന് റൗ​ണ്ടു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് ജേ​താ​ക്ക​ളാ​യ​ത്.

സീരി എ തൂക്കി ഇന്റർ മിലാൻ!; 21ാം തവണയാണ് ചാമ്പ്യന്മാരാകുന്നത്
dot image

ഇ​റ്റാ​ലി​യി​ൻ ലീഗ് കി​രീ​ടം തൂ​ക്കി ഇന്റർമിലാൻ. 21ാം ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​യി ഇ​ന്റ​ർ മി​ലാ​ൻ. സാ​ൻ സി​റോ സ്റ്റേ​ഡി​യ​ത്തി​ൽ സ​ന്ദ​ർ​ശ​ക​രാ​യ പാ​ർ​മ​യെ മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​ന് മു​ക്കി​യാ​ണ് ഇ​ന്റ​റി​ന്റെ കിരീട നേട്ടം.

കി​രീ​ടം ഉ​റ​പ്പി​ക്കാ​ൻ സ​മ​നി​ല മാ​ത്രം മ​തി​യാ​യി​രു​ന്ന ഇ​വ​ർ മൂ​ന്ന് റൗ​ണ്ടു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് ജേ​താ​ക്ക​ളാ​യ​ത്. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ നാ​പ്പോ​ളി​യേ​ക്കാ​ൾ 12 പോ​യ​ന്റ് ലീ​ഡു​ണ്ടി​പ്പോ​ൾ. 2024ലാ​ണ് ഇ​ന്റ​ർ ഒ​ടു​വി​ൽ കി​രീ​ടം നേ​ടി​യ​ത്. 36 കി​രീ​ട​ങ്ങ​ളു​ള്ള യു​വ​ന്റ​സ് മാ​ത്ര​മാ​ണ് ഇ​നി ഇ​ന്റ​റി​ന് മു​ന്നി​ൽ.

ഈ ​സീ​സ​ണി​ൽ ര​ണ്ട് കി​രീ​ട​ങ്ങ​ൾ ല​ക്ഷ്യ​മി​ടു​ന്ന ഇ​ന്റ​ർ, വ​രാ​നി​രി​ക്കു​ന്ന ഇ​റ്റാ​ലി​യ​ൻ ക​പ്പ് ഫൈ​ന​ലി​ൽ ലാ​സി​യോ​യെ നേ​രി​ടും. ചാമ്പ്യൻസ് ലീഗിൽ നിന്ന് ഇന്റർ മിലാൻ പുറത്തായിരുന്നു. അ​തേ​സ​മ​യം, എ.​സി മി​ലാ​നും യു​വ​ന്റ​സും ചാ​മ്പ്യ​ൻ​സ് ലീ​ഗ് യോ​ഗ്യ​ത​ക്കാ​യി പോ​രാ​ടു​ക​യാ​ണ്.

content highlights:  inter milan secure 21st serie a title champions 2026

dot image
To advertise here,contact us
dot image