റിസ് വിയും സ്റ്റബ്‌സും രക്ഷകരായി; ചെന്നൈയ്‌ക്കെതിരെ ഡല്‍ഹി അടിച്ചെടുത്തത് 155 റണ്‍സ്

ട്രിസ്റ്റന്‍ സ്റ്റബ്‌സും (38) സമീര്‍ റിസ് വിയുമാണ് (40) ഡല്‍ഹിയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്

റിസ് വിയും സ്റ്റബ്‌സും രക്ഷകരായി; ചെന്നൈയ്‌ക്കെതിരെ ഡല്‍ഹി അടിച്ചെടുത്തത് 155 റണ്‍സ്
dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഡല്‍ഹിക്കെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 156 റണ്‍സ് ലക്ഷ്യം. ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തു. ചെന്നൈ ബൗളര്‍മാര്‍ക്ക് മുന്നില്‍ പലപ്പോഴും ഡല്‍ഹി ബാറ്റര്‍മാര്‍ പരുങ്ങി. എല്ലാവരും പതറിയ മത്സരത്തില്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സും സമീര്‍ റിസ് വിയുമാണ് രക്ഷകരായത്.

31 പന്തില്‍ 38 റണ്‍സ് എടുത്താണ് സ്റ്റബ്‌സ് ടീമിനെ മുന്നോട്ട് നയിച്ചത്. റിസ് വി 24 പന്തില്‍ 40 റണ്‍സുമായി തിളങ്ങി. അശുതോഷ് ശര്‍മയും അഞ്ചു പന്തില്‍ 14 റണ്‍സെടുത്തു. കെഎല്‍ രാഹുല്‍ വെറും 12 റണ്‍സെടുത്ത് അകീല്‍ ഹുസൈന്റെ പന്തില്‍ ക്യാച്ച് നല്‍കി മടങ്ങി. പാത്തുംനിസ്സങ്ക (19), നിതീഷ് റാണ (15), കരുണ്‍ നായര്‍ (13), അക്‌സര്‍ പട്ടേല്‍ (രണ്ട്) എന്നിവര്‍ പാടേ നിരാശപ്പെടുത്തി.


ചെന്നൈ നിരയില്‍ നൂര്‍ അഹമ്മദ് രണ്ടുവിക്കറ്റെടുത്തു. അകീല്‍ ഹുസൈന്‍, മുകേഷ് ചൗധരി, ഗുര്‍ജപ്‌നീത് സിങ്, ജാമി ഓവര്‍ട്ടണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

content highlights: samir risvi and Stubbs to the rescue; Delhi puts up 155 runs against Chennai

dot image
To advertise here,contact us
dot image