ആയിരം ഗോളിന്റെ അപൂര്‍വതയിലേക്ക് ക്രിസ്റ്റ്യാനോ

എഎഫ്‌സി കപ്പ് സെമിഫൈനലിന് ഇറങ്ങുമ്പോള്‍ ക്രിസ്റ്റ്യാനോയുടെ ലക്ഷ്യം കൂടുതല്‍ ഗോളുകള്‍

ആയിരം ഗോളിന്റെ അപൂര്‍വതയിലേക്ക് ക്രിസ്റ്റ്യാനോ
dot image

ആയിരം ഗോളെന്ന അപൂര്‍വനേട്ടത്തിലേക്ക് ഇനി 31 ഗോളിന്റെ ദൂരം മാത്രമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് മുന്നിലുള്ളത്. എഫ്എഫ്‌സി കപ്പ് സെമിഫൈനലില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറങ്ങുമ്പോള്‍ എത്രഗോളടിച്ച് അതിലേക്കുള്ള ദൂരം കുറയ്ക്കുമെന്നതാണ് ഫുട്‌ബോള്‍ പ്രേമികലുടെ ആകാംക്ഷ. എഎഫ്‌സി കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അല്‍ വാസലിനെതിരേ ഗോളടിച്ചതോടെ 969 ഗോളെന്ന നേട്ടത്തിലേക്കെത്തിയിരുന്നു ക്രിസ്റ്റ്യാനോ. മത്സരത്തില്‍ എതിരില്ലാത്ത നാലുഗോളിന്റെ ജയവും അല്‍ നസ്‌റിനുണ്ടായി. ഖത്തര്‍ ക്ലബ് അല്‍ അഹ്ലിയെ നേരിടുമ്പോള്‍ ക്രിസ്റ്റ്യാനോയിലായിരിക്കം ഗാലറിയുടെ ശ്രദ്ധയെല്ലാം.

വിരമിക്കുന്നതിന് മുമ്പ് ആയിരം ഗോളുകള്‍ പൂര്‍ത്തിയാക്കാനാണ് ക്രിസ്റ്റ്യാനോയുടെ ശ്രമം. നിലവിലുള്ള 969 ഗോളുകളിലെത്താന്‍ 1,313 മത്സരങ്ങളിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിച്ചത്. അല്‍ നസ്‌റിനായി 141 മത്സരങ്ങളില്‍നിന്ന് മാത്രം 125 ഗോളടിച്ചിട്ടുണ്ട്. 2023-ലാണ് താരം അല്‍ നസ്‌റിലേക്കെത്തിയത്.

മാഞ്ചെസ്റ്റര്‍ യുണൈറ്റഡില്‍ നിന്നാണ് റൊണാള്‍ഡോ സൗദി പ്രൊ ലീഗ് ഫുട്‌ബോളിലേക്കെത്തിയത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ പോര്‍ച്ചുഗലിന്റെ അണ്ടര്‍ 15 മുതലുള്ള വിവിധ ടീമിനൊപ്പമായി 260 മത്സരങ്ങളില്‍നിന്ന് 161 ഗോളടിച്ചു.

content highlights: Cristiano nears the rare milestone of 1,000 goals

dot image
To advertise here,contact us
dot image