വായ്പാ തിരിച്ചടവ് നീട്ടിയതിൽ ബാങ്കുകള്‍ ഈടാക്കുന്ന അധിക പലിശ ഒഴിവാക്കാന്‍ നടപടി വേണം; ബഹ്റൈൻ പാർലമെന്റ്

തിരിച്ചടവ് തവണകള്‍ മാറ്റിവെക്കുന്നത് പൗരന്മാര്‍ക്ക് ആശ്വാസം നല്‍കാനാവണമെന്ന് അംഗങ്ങൾ

വായ്പാ തിരിച്ചടവ് നീട്ടിയതിൽ ബാങ്കുകള്‍ ഈടാക്കുന്ന അധിക പലിശ ഒഴിവാക്കാന്‍ നടപടി വേണം; ബഹ്റൈൻ പാർലമെന്റ്
dot image

ബഹ്റൈനില്‍ വായ്പാ തിരിച്ചടവ് തവണകള്‍ നീട്ടിവച്ചതുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ ഈടാക്കുന്ന അധിക പലിശ ഒഴിവാക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ബഹ്റൈന്‍ പാര്‍ലമെന്റ് അംഗങ്ങള്‍. സെന്‍ട്രല്‍ ബാങ്ക് വഴി ഇതു സംബന്ധിച്ച നിര്‍ദ്ദേശം ബാങ്കുകള്‍ക്കും ഫിനാന്‍സ് കമ്പനികള്‍ക്കും നല്‍കണമെന്നും എംപിമാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ ജനങ്ങളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വായ്പ്പാ തിരിച്ചടവിനുള്ള തവണകള്‍ മാറ്റിവക്കാനുള്ള പദ്ധതി നടപ്പിലാക്കിയത്. എന്നാല്‍ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തവരില്‍ നിന്ന് ബാങ്കുകള്‍ അധിക പലിശ ഈടാക്കുന്ന സാഹചരത്തിലാണ് ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന ആവശ്യവുമായി എംപിമാര്‍ രംഗത്തെത്തിയത്.

രാജ്യത്തെ ജനങ്ങളെ കൂടുതല്‍ സാമ്പത്തിക ബാധ്യതയിലേക്ക് തള്ളിവിടാന്‍ ഈ നടപടി കാരണമാകുമെന്ന് പാര്‍ലെമെന്റില്‍ അവതരിപ്പിച്ച അടിയന്തര പ്രമേത്തിലൂടെ എംപിമാര്‍ ചൂണ്ടികാട്ടി. ഇത്തരം നടപടി പദ്ധതിയുടെ യഥാര്‍ത്ഥ ലക്ഷ്യത്തിന് വിരുദ്ധമാണെന്നും സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ഇതിന്റെ ഗുണം ലഭിക്കുകയെന്നും പ്രമേയത്തില്‍ പറയുന്നു. സര്‍ക്കാരിന്റെ വിവിധ സഹായ പദ്ധതികളുടെ ആനുകൂല്യം നേരത്തെ ലഭിച്ചിട്ടുള്ള ബാങ്കുകള്‍, രാജ്യത്തെ ജനങ്ങളെ സഹായിക്കാന്‍ ഇപ്പോള്‍ മുന്നോട്ടുവരികയാണ് വേണ്ടത്.

തിരിച്ചടവ് തവണകള്‍ മാറ്റിവെക്കുന്നത് പൗരന്മാര്‍ക്ക് ആശ്വാസം നല്‍കാനാവണം. അതിന് പകരം വലിയ കടക്കെണിയിലേക്ക് അവരെ കൊണ്ടുചെന്നെത്തിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും എംപിമാര്‍ വ്യക്തമാക്കി. ജനങ്ങളുടെ ജീവിത സാഹചര്യങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയമായതതിനാല്‍ ഇക്കാര്യം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നും എം.പിമാര്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സെന്‍ട്രല്‍ ബാങ്കിന്റെ അടിയന്തര ഇടപെടല്‍ വേണമെന്നും എംപിമാര്‍ വ്യക്തമാക്കി.

Content Highlights: Bahrain has increased work permit fees for private sector employees, creating concern among expatriates and businesses over rising employment costs.

dot image
To advertise here,contact us
dot image