ചില ദൈനംദിന ശീലങ്ങള്‍ കാന്‍സര്‍ ഉണ്ടാക്കാം; അപകട സാധ്യത കുറയ്ക്കാന്‍ എന്തൊക്കെ ചെയ്യാം

90 ശതമാനം കാന്‍സറും ജീവിതശൈലിയുമായി ബന്ധപ്പെട്ടുളളതാണ്

ചില ദൈനംദിന ശീലങ്ങള്‍ കാന്‍സര്‍ ഉണ്ടാക്കാം; അപകട സാധ്യത കുറയ്ക്കാന്‍ എന്തൊക്കെ ചെയ്യാം
dot image

പാരമ്പര്യമായി ഉണ്ടാകുന്ന രോഗമാണ് കാന്‍സറെന്നാണ് പലപ്പോഴും കേള്‍ക്കാറുള്ള കാര്യം. ശരിയാണ് കാന്‍സര്‍ പാരമ്പര്യമായും ഉണ്ടാകും. എന്നാല്‍ 5 മുതല്‍ 10 ശതമാനം വരെ മാത്രമേ ജനിതക മ്യൂട്ടേഷനുമായി ബന്ധപ്പെട്ട് കാന്‍സര്‍ ഉണ്ടാകുന്നുള്ളൂ. എന്നാല്‍ ഏറ്റവും ആശങ്കയുണര്‍ത്തുന്ന കാര്യം 90 ശതമാനം കാന്‍സറും ജീവിതശൈലിയുമായി ബന്ധപ്പെട്ട കാരണങ്ങള്‍ മൂലം ഉണ്ടാകുന്നു എന്നതാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം വലിയ ജനസംഖ്യാപഠനങ്ങള്‍ കാണിക്കുന്നത് പുകയില ഉപയോഗം, മോശം ഭക്ഷണക്രമം, ഉദാസീനമായ ജീവിതശൈലി, പരിസരമലിനീകരണം, മദ്യം എന്നിവയൊക്കെ കാരണം കാന്‍സര്‍ ഉണ്ടാകുന്നു എന്നാണ്.

daily habits can cause cancer

അപകടകാരണങ്ങളില്‍ മുന്നിലുള്ളത് പുകവലി

കാന്‍സറിന് കാരണമാകുന്ന പ്രധാന കാരണങ്ങളിലൊന്നാണ് പുകവലി. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ അനുസരിച്ച് ശ്വാസകോശ അര്‍ബുദത്തിനുളള പ്രധാന അപകട കാരണം പുകവലിയാണ്. ആഗോളതലത്തില്‍ 85 % കേസുകളാണ് ഇതുമൂലം ഉണ്ടാകുന്നത്. പുകവലി ശ്വാസകോശത്തെ മാത്രമല്ല ബാധിക്കുന്നത്. ഇത് വായ, തൊണ്ട, പാന്‍ക്രിയാസ്, മൂത്രസഞ്ചി എന്നിവിടങ്ങളിലുള്ള കാന്‍സറുകളുടെ സാധ്യത വര്‍ധിപ്പിക്കുന്നു.

daily habits can cause cancer

വായൂ മലിനീകരണം

പുകവലിയില്‍നിന്ന് വ്യത്യസ്തമായി വായൂമലിനീകരണം നഗര പ്രദേശങ്ങളിലുളള പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. 'ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍' നടത്തിയ കണ്ടെത്തല്‍ അനുസരിച്ച് കാന്‍സറിന് കാരണമാകുന്ന സാധ്യതകളുടെ കാര്യത്തില്‍ വായൂ മലിനീകരണത്തെ പുകയിലയുടെ അതേ കാറ്റഗറിയില്‍ പെടുത്താം. കാലക്രമേണ ഉയര്‍ന്ന Air Quality Index ശ്വാസകോശ കലകളെ നിശബ്ദമായി നശിപ്പിക്കുകയും ദീര്‍ഘകാല കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. അതുകൊണ്ടാണ് പുകവലിക്കാത്തവരില്‍പ്പോലും മുമ്പത്തേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ ശ്വാസകോശ അര്‍ബുദം ഉണ്ടാകുന്നത്.

ജീവിതശൈലിയിലെ പ്രശ്‌നങ്ങള്‍

ഒരു ദിവസം അനാരോഗ്യകരമായ ഭക്ഷണം കഴിച്ചാലോ ഒരു തവണ വ്യായാമം ചെയ്യാതെപോയാലോ കാന്‍സര്‍ സാധ്യതയുണ്ടാകുന്നില്ല. അത് സാവധാനത്തിലാണ് വര്‍ധിക്കുന്നത്. സംസ്‌കരിച്ച ഭക്ഷണങ്ങള്‍ കൂടുതലായി അടങ്ങിയ ഭക്ഷണക്രമം, ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം, വിട്ടുമാറാത്ത സമ്മര്‍ദം, മോശം ഉറക്കം എന്നീ ശീലങ്ങളെല്ലാം കാലക്രമേണ കോശങ്ങളെ നശിപ്പിക്കുന്നു. 'ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചി'ന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന കാന്‍സര്‍ സംഭവങ്ങള്‍ പൊണ്ണത്തടി ,മദ്യം എന്നിവയുമായി ബന്ധപ്പെട്ടിട്ടുണ്ട്.

daily habits can cause cancer

കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ എന്ത് ചെയ്യാം

കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതിന് ശീലങ്ങള്‍ മാറ്റണമെന്നാണ് പറയപ്പെടുന്നത്.

  • പുകയില ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് ഒഴിവാക്കുക എന്നതാണ് ഒന്നാമത്തെ സാധ്യത.
  • വായുവിന്റെ ഗുണനിലവാരത്തില്‍ ശ്രദ്ധിക്കുക. ഉയര്‍ന്ന മലിനീകരണ തോതുള്ള ദിവസങ്ങളില്‍ പുറത്തെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തുക. ആവശ്യമുള്ളപ്പോള്‍ സംരക്ഷണ മാസ്‌കുകള്‍ ഉപയോഗപ്പെടുത്തുക.
  • വ്യായാമം ചെയ്യാന്‍ ശീലിക്കുക. ഇതിനായി ജിമ്മില്‍ പോകണമെന്ന് നിര്‍ബന്ധമില്ല. ദിവസവും 30 മിനിറ്റ് നടക്കുന്നത് ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
  • ഭക്ഷണ കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, വീട്ടില്‍ പാചകം ചെയ്യുന്ന ഭക്ഷണങ്ങള്‍ ഇവ കഴിക്കാന്‍ ശീലിക്കുക.
  • നന്നായി ഉറങ്ങുകയും സമ്മര്‍ദ്ദം നിയന്ത്രിക്കുകയും ചെയ്യുക.
  • ഇടയ്ക്കിടയ്ക്ക് ആരോഗ്യ പരിശോധനകള്‍ നടത്താന്‍ ശീലിക്കുക. രോഗം മുന്‍കൂട്ടി കണ്ടെത്തുന്നത് അപകടം കുറയ്ക്കാന്‍ സഹായിക്കും.

Content Highlights : Some daily habits can cause cancer. 90 percent of cancers are lifestyle-related. What can you do to reduce your risk?

dot image
To advertise here,contact us
dot image