പ്രീമിയർ ലീഗില്‍ ചെല്‍സിയെ പൂട്ടി; ആഴ്സണലുമായുള്ള പോയിന്റ് വ്യത്യാസം കുറച്ച് സിറ്റി

സ്വന്തം ആരാധകർക്ക് മുന്നിൽ ഗോളൊന്നും തിരിച്ചടിക്കാനാവാതെ ചെൽസി നിരാശപ്പെടുത്തി

പ്രീമിയർ ലീഗില്‍ ചെല്‍സിയെ പൂട്ടി; ആഴ്സണലുമായുള്ള പോയിന്റ് വ്യത്യാസം കുറച്ച് സിറ്റി
dot image

ഇം​ഗ്ലീഷ് പ്രീമിയർ ലീഗില്‍ ചെൽസിക്കെതിരെ വമ്പൻ വിജയം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന ആവേശപ്പോരിൽ എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്കാണ് ചെൽസിയെ സിറ്റി തകർത്തത്. സിറ്റിക്ക് വേണ്ടി നിക്കോ ഒറെയ്‌ലി, മാര്‍ക്ക് ഗുവേഹി, ജെറമി ഡോകു എന്നിവര്‍ വലകുലുക്കി.

​രണ്ടാം പകുതിയിലായിരുന്നു സിറ്റിയുടെ മൂന്ന് ഗോളുകളും പിറന്നത്. 51-ാം മിനിറ്റിൽ ഒറെയ്‌ലിയിലൂടെ തുടക്കമിട്ട സിറ്റി, 57-ാം മിനിറ്റിൽ മാർക്ക് ഗുവേഹിയിലൂടെ ലീഡ് ഇരട്ടിയാക്കി. 68-ാം മിനിറ്റിൽ ജെറമി ഡോകു സിറ്റിയുടെ വിജയപ്പട്ടിക പൂർത്തിയാക്കി. സ്വന്തം ആരാധകർക്ക് മുന്നിൽ ഗോളൊന്നും തിരിച്ചടിക്കാനാവാതെ ചെൽസി നിരാശപ്പെടുത്തി.

വിജയത്തോടെ കിരീടപ്പോരാട്ടം കടുപ്പിക്കാൻ സിറ്റിക്ക് സാധിച്ചു. പോയിന്റ് പട്ടികയിൽ ആഴ്സണലുമായുള്ള പോയിന്റ് വ്യത്യാസം ആറായി കുറച്ചിരിക്കുകയാണ് സിറ്റി. നിലവിൽ ഒരു മത്സരം കുറവ് കളിച്ച സിറ്റി 64 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.

Content Highlights: Premier League: Manchester City beats Chelsea, Guardiola and Co. close gap to Arsenal

dot image
To advertise here,contact us
dot image