വെളളംവാങ്ങുമ്പോൾ കുപ്പിയിൽകാണുന്ന വട്ടത്തിലുള്ള വരകൾ ശ്രദ്ധിച്ചിട്ടുണ്ടോ?ഇതിന് പിന്നിലെരഹസ്യം എന്താണെന്നറിയാമോ

വെള്ളക്കുപ്പിയിലെ വരകള്‍ വെറും ഡിസൈനല്ല. പ്ലാസ്റ്റിക്കിന്റെ ബലവും പിടുത്തവും മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന എന്‍ജിനീയറിങ് വിദ്യയാണിത്.

വെളളംവാങ്ങുമ്പോൾ കുപ്പിയിൽകാണുന്ന വട്ടത്തിലുള്ള വരകൾ ശ്രദ്ധിച്ചിട്ടുണ്ടോ?ഇതിന് പിന്നിലെരഹസ്യം എന്താണെന്നറിയാമോ
circular ridges found on plastic bottles
dot image

വെള്ളം വാങ്ങുമ്പോള്‍ പ്ലാസ്റ്റിക് കുപ്പികളില്‍ കാണുന്ന വട്ടത്തിലുള്ള വരകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?. അതുപോലെ സോഡയുടെയോ കോളയുടെയോ കുപ്പികള്‍ക്ക് പലപ്പോഴും മിനുസമുള്ള ചില്ല് പ്രതലമായിരിക്കും ഉണ്ടാവുക. കുപ്പി നിര്‍മ്മിക്കുന്ന പ്ലാസ്റ്റിക് ഒന്നാണെങ്കിലും കുപ്പികള്‍ക്ക് എന്തുകൊണ്ടാണ് വ്യത്യസ്ത രൂപങ്ങള്‍ നല്‍കുന്നത്?. കോളകുപ്പികള്‍ക്ക് എന്തുകൊണ്ടാണ് മിനുസമുളള പ്രതലം?. ഇതിനൊക്കെ പിന്നില്‍ കൗതുകകരമായ ചില ശാസ്ത്രീയ കാരണങ്ങളുണ്ട്.

circular ridges found on plastic bottles

വെള്ളക്കുപ്പിയിലെ വരകള്‍ എന്തിന്?

വെള്ളക്കുപ്പിയിലെ വരകള്‍ വെറുമൊരു അലങ്കാരമല്ല. കുപ്പിക്ക് ബലം നല്‍കുക, എളുപ്പത്തില്‍ ചുളുങ്ങുന്നതിനുളള സാധ്യത കുറയ്ക്കുക, കൈയില്‍ മുറുകെ പിടിക്കാന്‍ സഹായിക്കുക. തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. വളരെ കനം കുറഞ്ഞ പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്‍മിക്കുന്ന കുപ്പികള്‍ക്ക് ആവശ്യമായ ഉറപ്പ് നല്‍കാന്‍ ഇത്തരം വരകളും വളവുകളും സഹായിക്കും. കുപ്പികള്‍ ഒന്നിനുമുകളില്‍ ഒന്നായി അടുക്കിവയ്ക്കുമ്പോഴും എങ്ങോട്ടേക്കെങ്കിലും കൊണ്ടുപോകുമ്പോള്‍ അതിന്റെ രൂപം നിലനിര്‍ത്താനും ഈ ഘടന സഹായകമാണ്. മാത്രമല്ല കുപ്പിയുടെ പുറത്ത് വെള്ളത്തുള്ളികള്‍ പറ്റിയിരിക്കുമ്പോള്‍ കൈയില്‍നിന്ന് വഴുതിപ്പോകാനുള്ള സാധ്യത കുറയ്ക്കാനും വരകള്‍ സഹായിക്കും. പ്ലാസ്റ്റിക്കിന്റെ അളവ് കൂട്ടാതെ തന്നെ ആവശ്യമായ ബലം ലഭിക്കുന്ന രീതിയില്‍ കുപ്പി രൂപകല്‍പ്പന ചെയ്യാനും ഇതിലൂടെ സാധിക്കുന്നുണ്ട്.

circular ridges found on plastic bottles

കോളക്കുപ്പികള്‍ക്ക് മിനുസമുള്ള പ്രതലം ഉളളത് എന്തുകൊണ്ട്?

കോള പോലുള്ള ശീതളപാനീയങ്ങളില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വാതകം അടങ്ങിയിരിക്കുന്നു. കുപ്പി അടച്ചിരിക്കുമ്പോള്‍ ഈ വാതകം ഉള്ളില്‍ സമ്മര്‍ദം സൃഷ്ടിക്കുന്നു. സാധാരണ വെള്ളക്കുപ്പിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ സമ്മര്‍ദം താങ്ങാന്‍ ശീതളപാനീയങ്ങളുടെ കുപ്പികള്‍ക്ക് പ്രത്യേക രൂപകല്‍പ്പന ആവശ്യമാണ്. കുപ്പിയുടെ വശങ്ങളും അടിഭാഗവും ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ ഉള്ളിലെ സമ്മര്‍ദം താങ്ങാന്‍ കഴിയുന്ന രീതിയിലാണ് നിര്‍മിക്കുന്നത്. ഇത്തരം കോള കുപ്പികള്‍ക്ക് മിനുസമുള്ള പ്രതലവും വൃത്താകൃതിയിലുള്ള ഘടനയും നല്‍കുന്നത് കുപ്പിക്കുളളിലെ സമ്മര്‍ദം താങ്ങാനുള്ള രൂപകല്‍പ്പനയുടെ ഭാഗമായിരിക്കാം. എന്നാല്‍ എല്ലാ കോളക്കുപ്പികളും മിനുസമുള്ളവയല്ല. ചിലതില്‍ പിടുത്തത്തിനും ബലത്തിനുമായി പ്രത്യേക വരകളും വളവുകളും ഉണ്ടാകും.

കുപ്പിയുടെ അടിഭാഗത്തെ പൂവിന്റേത് പോലെയുള്ള ആകൃതിക്ക് പിന്നിലെ കാരണമെന്ത്?

കോളക്കുപ്പിയുടെ അടിഭാഗം ശ്രദ്ധിച്ചാല്‍ പൂവിന്റെ ഇതളുകള്‍ പോലുള്ള രൂപം കാണാം. ഇത് വെറുമൊരു ഭംഗിക്കുവേണ്ടിയുള്ള തല്ല. കുപ്പിക്കുള്ളിലെ സമ്മര്‍ദം താങ്ങുന്നതിനൊപ്പം കുപ്പി നിലത്ത് ഉറച്ചുനില്‍ക്കാനും ഈ രൂപകല്‍പ്പന സഹായിക്കുന്നു.

circular ridges found on plastic bottles

എല്ലാ കുപ്പികള്‍ക്കും ഒരേ രൂപം നല്‍കാത്തതെന്തുകൊണ്ട്?

കുപ്പിയില്‍ നിറയ്ക്കുന്ന പാനീയം, ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ കനം, കുപ്പിയുടെ വലുപ്പം, ഗതാഗതസാഹചര്യങ്ങള്‍, നിര്‍മാണരീതി എന്നിവയെല്ലാം രൂപകല്‍പ്പനയെ സ്വാധീനിക്കുന്നു. ചില കുപ്പികള്‍ക്ക് കൂടുതല്‍ ബലം ആവശ്യമാണ്. മറ്റുചിലതിന് ഭാരം കുറയ്ക്കുന്നതിനും എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിനുമാണ് മുന്‍ഗണന. അതിനാല്‍ എല്ലാ കുപ്പികള്‍ക്കും ഒരേ രൂപം നല്‍കുന്നത് പ്രായോഗികമല്ല.

Content Highlights :Have you noticed the circular ridges found on plastic water bottles? In contrast, bottles containing soda or cola often have a smooth, glass-like surface

dot image
To advertise here,contact us
dot image