ബ്ലാസ്റ്റേഴ്സ് താരത്തിനെതിരെ വംശീയ അധിക്ഷേപം; ശക്തമായ നടപടി സ്വീകരിക്കുമെന്ന് ക്ലബ്ബ്

ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന മത്സരത്തിനിടെയാണ് താരത്തിനെതിരെ വംശീയ അധിക്ഷേപം ഉണ്ടായത്

ബ്ലാസ്റ്റേഴ്സ് താരത്തിനെതിരെ വംശീയ അധിക്ഷേപം; ശക്തമായ നടപടി സ്വീകരിക്കുമെന്ന് ക്ലബ്ബ്
dot image

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി താരത്തിനെതിരെ വംശീയ അധിക്ഷേപം. കഴിഞ്ഞ ദിവസം ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന മത്സരത്തിനിടെയാണ് ഒരു താരത്തിനെതിരെ വംശീയ അധിക്ഷേപം ഉണ്ടായത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതായി സ്ഥിരീകരിച്ച ബ്ലാസ്റ്റേഴ്സ് വംശീയ അധിക്ഷേപത്തിൽ അപലപിക്കുന്നതായും അറിയിച്ചു.

ഏത് താരത്തിനെതിരെയാണ് വംശീയ അധിക്ഷേപം നടന്നതെന്ന് വ്യക്തമല്ല. എന്നാൽ ഈ പ്രവൃത്തിയെ ശക്തമായി അപലപിക്കുന്നുവെന്ന് ക്ലബ് പ്രസ്താവനയില്‍ അറിയിച്ചു. ഐ‌എസ്‌എൽ, എ‌ഐ‌എഫ്‌എഫ് അധികാരികളെ വിഷയം അറിയിച്ചിട്ടുണ്ട്. താരത്തിന്റെ വ്യക്തിത്വത്തെ സംരക്ഷിക്കുന്നതിന് ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യും. ഫുട്ബോളിൽ വംശീയതയ്ക്ക് സ്ഥാനമില്ലെന്നും ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കി.

അതേസമയം സീസണിലെ തുടർതോൽവികൾക്കൊടുവിൽ‌ ആദ്യവിജയം സ്വന്തമാക്കിയതിന്റെ ആശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ. ബെംഗളൂരു എഫ്‌സിയെ അവരുടെ തട്ടകമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഒന്നിനെതിരെ രണ്ട് ​ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍പിച്ചത്. ഒരു ഗോളിന് പിന്നിലായ ശേഷമായിരുന്നു ശക്തമായി തിരിച്ചടിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ഈ സീസണിലെ തങ്ങളുടെ ആദ്യ മൂന്ന് പോയിന്റുകൾ സ്വന്തമാക്കിയത്.

Content Highlights: Kerala Blasters FC has officially condemned the racial abuse directed toward one of its players

dot image
To advertise here,contact us
dot image