

യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ-ക്വാർട്ടർ പോരാട്ടങ്ങൾ അവസാനിച്ചതോടെ ക്വാർട്ടർ ഫൈനൽ ചിത്രം വ്യക്തമായി. യൂറോപ്പിലെ വമ്പൻ ടീമുകൾ നേർക്കുനേർ വരുന്ന ആവേശകരമായ മത്സരങ്ങളാണ് ഇനി ആരാധകരെ കാത്തിരിക്കുന്നത്.
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ.
റിയൽ മാഡ്രിഡ് vs ബയേൺ മ്യൂണിക്ക്: ചാമ്പ്യൻസ് ലീഗിലെ ചിരവൈരികളുടെ പോരാട്ടം. ഹാരി കെയ്‌നും വിനീഷ്യസ് ജൂനിയറും നേർക്കുനേർ വരുമ്പോൾ കളി തീപാറും. ഏപ്രിൽ എട്ടിന് ഒന്നാം പാദവും രണ്ടാം പാദം ഏപ്രിൽ 16 നും നടക്കും.
പാരിസ് സെന്റ് ജെർമനും മുഹമ്മദ് സലായും തമ്മിലാണ് മറ്റൊരു ക്വാർട്ടർ ഫൈനൽ പോരാട്ടം. ഏപ്രിൽ ഒമ്പതിന് ഒന്നാം പാദവും രണ്ടാം പാദം ഏപ്രിൽ 15 നും നടക്കും.
ബാഴ്‌സലോണ vs അത്‌ലറ്റിക്കോ മാഡ്രിഡ്: രണ്ട് സ്പാനിഷ് കരുത്തർ ക്വാർട്ടറിൽ ഏറ്റുമുട്ടുന്നു. ഹാൻസി ഫ്ലിക്കിന്റെ ആക്രമണ ഫുട്ബോളിനെ ഡിയേഗോ സിമിയോണിയുടെ പ്രതിരോധ കോട്ട എങ്ങനെ തളയ്ക്കും എന്നത് കണ്ടറിയണം. ഏപ്രിൽ എട്ടിന് ഒന്നാം പാദവും രണ്ടാം പാദം ഏപ്രിൽ 16 നും നടക്കും.
സ്പോർട്ടിംഗ് ലിസ്ബൺ vs ആഴ്സണൽ: യുവതാരങ്ങളുടെ കരുത്തിൽ മുന്നേറുന്ന ആഴ്സണലിന് പോർച്ചുഗീസ് കരുത്തരായ സ്പോർട്ടിംഗ് ലിസ്ബൺ കടുത്ത വെല്ലുവിളിയാകും. . ഏപ്രിൽ എട്ടിന് ഒന്നാം പാദവും രണ്ടാം പാദം ഏപ്രിൽ 16 നും നടക്കും.
സെമി ഫൈനൽ നറുക്കെടുപ്പും ഇതിനോടൊപ്പം പൂർത്തിയായിട്ടുണ്ട്: സെമി 1: പി എസ് ജി/ലിവർപൂൾ vs റയൽ മാഡ്രിഡ്/ബയേൺ. സെമി 2: ബാഴ്‌സലോണ/അത്‌ലറ്റിക്കോ vs ആഴ്സണൽ/സ്പോർട്ടിംഗ്.
Content Highlights: ucl 2026 quarter final draw; real-madrid vs bayern barcelona vs atletico