

ഈച്ചകളുടെയും പ്രാണികളുടെയും പാറ്റകളുടെയും ഒക്കെ ശല്യമില്ലാത്ത അടുക്കളകള്‍ ചുരുക്കമാണ്. ചില സമയങ്ങളില്‍ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അവയെ ഒഴിവാക്കാന്‍ എന്തെങ്കിലും മാര്‍ഗം ഉണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിച്ചിട്ടുമുണ്ടാവാം?. എന്നാല്‍ അക്കാര്യത്തില്‍ ഇനി ടെന്‍ഷന്‍ വേണ്ട. ചില സിമ്പിള്‍ വഴികളിലൂടെ പരിഹാരമുണ്ടാക്കാം. ഉള്ളിക്കും ബേക്കിംഗ് സോഡയ്ക്കും അതിന് കഴിയും. കീടങ്ങളെ നിയന്ത്രിക്കാന്‍ ഉളളിയും ബേക്കിംഗ് സോഡയും ഉപയോഗിക്കുന്ന ആശയത്തിന് സയന്റിഫിക്കായ കാരണം കൂടിയുണ്ട്.

'Repellent activity of green detergents and raw vegetable extracts against Drosophila melanogaster ല്‍ നടന്ന ഗവേഷണപ്രകാരം ഈച്ചകളും പ്രാണികളും ഭക്ഷണം കണ്ടെത്താന്‍ ഗന്ധം ഉപയോഗിക്കുന്നു. ഉള്ളി മുറിക്കുമ്പോള്‍ സള്‍ഫറിന്റെ സാന്നിധ്യം കാരണം അവ ശക്തമായ ഗന്ധം പുറപ്പെടുവിക്കുന്നു. ഈ ഗന്ധം വായുവിലൂടെ വേഗത്തില്‍ സഞ്ചരിക്കുന്നു. ഈ സള്‍ഫര്‍ സംയുക്തങ്ങള്‍ പല പ്രാണികള്‍ക്കും (പ്രത്യേകിച്ച് അഴുകുന്ന വസ്തുക്കള്‍ കഴിക്കുന്നവയ്ക്ക്) ഭക്ഷണത്തിന്റെ സ്വാഭാവിക ഗന്ധത്തോട് സാമ്യമുള്ളതായിതോന്നും. കീടങ്ങള്‍ പലപ്പോഴും അവയുടെ ചുറ്റുപാടുകളിലെ ഭക്ഷണം, ഈര്‍പ്പം, രാസ ഗന്ധങ്ങള്‍ എന്നിവയിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. അതുകൊണ്ടാണ് അരിഞ്ഞുവച്ച ഉള്ളി പോലെ ലളിതമായ ഒന്ന് ഈച്ചകള്‍ക്കും പാറ്റകള്‍ക്കും ഒരു കെണിയായി പ്രവര്‍ത്തിക്കുന്നത്.

സോഡിയം ബൈകാര്‍ബണേറ്റ് എന്നുകൂടി അറിയപ്പെടുന്ന ബേക്കിംഗ് സോഡയുടെ പ്രവര്‍ത്തനം തികച്ചും വ്യത്യസ്തമാണ്. ഇത് പ്രാണികളെ ആകര്‍ഷിക്കാനല്ല ഉപയോഗിക്കുന്നത്. മറിച്ച് ബേക്കിംഗ് സോഡ പ്രാണികള്‍ അകത്താക്കുമ്പോള്‍, ഇത് പ്രാണികളുടെ ആന്തരിക പ്രക്രിയകളെയും ദഹന പ്രക്രിയകളെയും ബാധിക്കുകയും അവയെ ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യും.
ഇനി ഈ പാത്രം ഈച്ചകളും പ്രാണികളും കൂടുതലായി കാണപ്പെടുന്ന ഇടങ്ങളില്‍ വയ്ക്കുക. അതായത് അടുക്കളയിലെ സിങ്കുകള്‍, വെയ്സ്റ്റ് പാത്രത്തിന് അരികെ, അടുക്കള മൂലകള്‍ ഇവിടെയൊക്കെ വയ്ക്കാവുന്നതാണ്. ഈ മിശ്രിതം ഒന്നോ രണ്ടോ ദിവസങ്ങള്‍ കൂടുമ്പോള്‍ മാറ്റി സ്ഥാപിക്കാവുന്നതാണ്.
(വളര്‍ത്തുമൃഗങ്ങളും കുട്ടികള്‍ക്കും ലഭ്യമാകാത്ത സ്ഥലങ്ങളില്‍ വയ്ക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്)
Content Highlights :Here are some simple tricks using onions and baking soda to get rid of flies, insects, and cockroaches from your kitchen.