

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് സ്പോർട്ടിങ് ക്ലബ് ഡൽഹിക്കെതിരെ. വൈകുന്നേരം അഞ്ചിന് ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
പോയന്റ് പട്ടികയിൽ അടിത്തട്ടിൽ കിടക്കുന്നവരാണ് ഇരു ടീമുകളും. ഡേവിഡ് കാറ്റലക്ക് പകരം ചുമതലയേറ്റ പുതിയ കോച്ച് ആഷ്ലി വെസ്റ്റ്വുഡിന് കീഴിലുള്ള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരവുമാണിത്. ജയത്തോടെ തുടങ്ങുകയാണ് ഇംഗ്ലണ്ടുകാരനായ വെസ്റ്റ്വുഡിന്റെ ലക്ഷ്യം.
ആറ് കളികളിൽ ഒരു ജയം പോലും നേടാനാവാത്ത ബ്ലാസ്റ്റേഴ്സ് ഒറ്റ പോയന്റുമായി 13ം സ്ഥാനത്താണ്. രണ്ട് സമനിലകളുമായി സ്പോർട്ടിങ് ക്ലബ് ഡൽഹി തൊട്ടുമുകളിൽ 12ാം സ്ഥാനത്തും.
ഇനിയും ജയിക്കാനായില്ലെങ്കിൽ ബ്ലാസ്റ്റേഴ്സിന്റെ സാധ്യതകൾ അപകടത്തിലാവുകയും തരംതാഴ്ത്തപ്പെടുകയും ചെയ്യും. ടീമിന്റെ മോശം ഫോമിൽ ഔദ്യോഗിക ആരാധക കൂട്ടായമയായ മഞ്ഞപ്പട ബഹിഷ്കരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
Content Highlights:kerala blasters vs sporting club delhi-ashley westwood debut malayalam