ആദ്യ പാദത്തിലെ കണക്ക് പലിശ സഹിതം വീട്ടി; ഗലാറ്റസരായിയെ തകർത്ത് ലിവർപൂൾ UCL ക്വാർട്ടർ ഫൈനലിൽ

ആദ്യ പാദത്തിൽ 1-0 ന് തോറ്റതിന്റെ ക്ഷീണം തീർക്കുന്ന പ്രകടനമാണ് ആൻഫീൽഡിൽ നടന്ന രണ്ടാം പാദത്തിൽ റെഡ്‌സ് പുറത്തെടുത്തത്

ആദ്യ പാദത്തിലെ കണക്ക് പലിശ സഹിതം വീട്ടി; ഗലാറ്റസരായിയെ തകർത്ത് ലിവർപൂൾ UCL ക്വാർട്ടർ ഫൈനലിൽ
dot image

യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ-ക്വാർട്ടറിന്റെ രണ്ടാം പാദത്തിൽ ഗലാറ്റസരായിയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽപ്പിച്ച് ലിവർപൂൾ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ആദ്യ പാദത്തിൽ 1-0 ന് തോറ്റതിന്റെ ക്ഷീണം തീർക്കുന്ന പ്രകടനമാണ് ആൻഫീൽഡിൽ നടന്ന രണ്ടാം പാദത്തിൽ റെഡ്‌സ് പുറത്തെടുത്തത്. 4 -1 ന്റെ അഗ്രിഗേറ്റ് വിജയമാണ് സ്വന്തമാക്കിയത്.

കളിയിലുടനീളം ലിവർപൂൾ തന്നെയായിരുന്നു മുന്നിൽ. 25 -ാം മിനിറ്റിൽ സൊബോസ്ലായിലൂടെ ലിവർപൂൾ ആദ്യ ഗോൾ നേടി. അലക്സിസ് മാക് അലിസ്റ്ററുടെ പാസിൽ നിനന്നായിരുന്നു ആദ്യ ഗോൾ. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ മുഹമ്മദ് സലായ്ക്ക് ഒരു പെനാൽറ്റി ലഭിച്ചെങ്കിലും ഗലാറ്റസരായി ഗോൾകീപ്പർ അത് തടഞ്ഞു.

രണ്ടാം പകുതിയിൽ ലിവർപൂൾ ശരിക്കും സംഹാരരൂപം പുറത്തെടുത്തു. 11 മിനിറ്റുകൾക്കുള്ളിൽ അവർ ഗലാറ്റസരായി പ്രതിരോധത്തെ തകർത്തു. 51-ാം മിനിറ്റിൽ എകിറ്റികെയും 53-ാം മിനിറ്റിൽ ഗ്രാവൻബർച്ചും റെഡ്‌സിനായി ഗോൾ നേടി. 62-ാം മിനിറ്റിൽ മുഹമ്മദ് സലാ കൂടി ഗോൾ നേടിയതോടെ ലിവർപൂളിന്റെ വിജയം ആധികാരികമായി.

Content Highlights: liverpool 4 -0 galatasaray ucl

dot image
To advertise here,contact us
dot image