'മാനസികമായി തളർന്നു'; ബാല്യകാല ക്ലബായ വാസ്കോഡ ഗാമ വിട്ട് ഫിലിപ്പ് കുട്ടീഞ്ഞോ

ജൂണിൽ അവസാനിക്കേണ്ടിയിരുന്ന കരാറിന് മാസങ്ങൾക്ക് മുമ്പാണ് സ്വയം പടിയിറങ്ങുന്നത്

'മാനസികമായി തളർന്നു'; ബാല്യകാല ക്ലബായ വാസ്കോഡ ഗാമ വിട്ട് ഫിലിപ്പ് കുട്ടീഞ്ഞോ
dot image

ആരാധകരുടെ സമ്മർദ്ദവും മാനസികമായ തളർച്ചയും കാരണം ബാല്യ ക്ലബായ വാസ്കോഡ ഗാമ വിടുന്നതായി പ്രഖ്യാപിച്ച് ബ്രസീലിയൻ താരം ഫിലിപ്പ് കുട്ടീഞ്ഞോ. യൂറോപ്പിലെ നീണ്ട കരിയറിന് ശേഷം, 2024-25 സീസണിലാണ് 33 കാരനായ താരം തന്റെ ബാല്യ ക്ലബ് കൂടിയായ ബ്രസീലിയൻ ടീമായ വാസ്കോയിലേക്ക് ഫ്രീ ഏജന്റായി തിരിച്ചെത്തുന്നത്.

ജൂണിൽ അവസാനിക്കേണ്ടിയിരുന്ന കരാറിന് മാസങ്ങൾക്ക് മുമ്പാണ് സ്വയം പടിയിറങ്ങുന്നത്. ഈ സീസണിൽ വാസ്കോയ്ക്ക് വേണ്ടി ഏഴ് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും ഒരു അസിസ്റ്റും താരം നേടിയിട്ടുണ്ട്.

ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത സ്റ്റോറിൽ ക്ലബിന്റെ ആരധകരിൽ നിന്നും കേട്ട വിമർശനങ്ങളും കൂവി വിളികളും കുട്ടീഞ്ഞോ പരാമർശിക്കുന്നുണ്ട്. വാസ്കോ എന്നും എന്റെ ഹ്രദയത്തോടപ്പം നിൽക്കുന്ന ക്ലബാണ്. തിരിച്ചുവരുമ്പോൾ ഞാൻ കൂടുതൽ സ്വാതന്ത്രനാകുമെന്ന് കരുതി. എന്നാൽ കൂടുതൽ സമർദ്ദങ്ങളിലേക്കും കുറ്റപ്പെടുത്തലുകളിലേക്കുമാണ് ഞാൻ വലിച്ചെറിയപ്പെട്ടത്, കുട്ടീഞ്ഞോ കൂട്ടിച്ചേർത്തു.

ബാഴ്‌സലോണയുടെയും ലിവർപൂളിന്റെയും മുൻതാരമായ ബ്രസീലിയൻ താരം ഭാവി പദ്ധതികൾ വ്യക്തമാക്കിയിട്ടില്ല.


Content Highlights: Coutinho announces Brazil club Vasco exit

dot image
To advertise here,contact us
dot image