

ടി20 ലോകകപ്പില്‍ ശ്രീലങ്കയെയും തോൽപ്പിച്ച് ഗ്രൂപ്പ് ബി ചാമ്പ്യന്മാരായി സിംബാബ്‌വെ. ആറ് വിക്കറ്റിനായിരുന്നു സിംബാബ്‌വെയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് നേടിയത്. 41 പന്തില്‍ 62 റണ്‍സെടുത്ത പതും നിസ്സങ്കയാണ് ലങ്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.
മറുപടി ബാറ്റിംഗില്‍ 19.3 ഓവറില്‍ സിംബാബ്‌വെ ലക്ഷ്യം മറികടന്നു. 48 പന്തില്‍ പുറത്താവാതെ 63 റണ്‍സ് നേടിയ ബ്രയാന്‍ ബെന്നറ്റാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍. 26 പന്തില്‍ 45 റണ്‍സ് നേടിയ സിക്കന്ദര്‍ റാസയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. തദിവനാഷെ മറുമാനി (34), റ്യാന്‍ ബേണ്‍ (23) എന്നിവരും സിംബാബ്‌വെയ്ക്കായി ഭേദപ്പെട്ട സംഭാവനകൾ നൽകി.
സൂപ്പർ എട്ടിൽ ഇന്ത്യ അടങ്ങുന്ന ഗ്രൂപ്പ് ഒന്നിലാണ് സിംബാബ്‌വെ. വെസ്റ്റ് ഇൻഡീസ് , ദക്ഷിണാഫ്രിക്ക എന്നിവരാണ് മറ്റ് ടീമുകൾ. സൂപ്പർ എട്ടിൽ സിംബാബ്‌വെ ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.
Content Highlights: T20 Worldcup; zimbabwe beat sri lanka