

കൊച്ചി കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് നന്ദി പറഞ്ഞ് ആരാധകർ. ഇന്ത്യൻ സൂപ്പർ ലീഗ് പതിമൂന്നാം സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം കലൂർ സ്റ്റേഡിയത്തിൽ നടന്നതിന് പിന്നാലെയാണ് ആരാധകരുടെ അഭിനന്ദന പ്രവാഹം.
ഗ്രൗണ്ടിലെ പിച്ചിന്റെ ക്വാളിറ്റിയും ഗ്യാലറിയുടെ ഇരിപ്പിടവും അടക്കമുള്ള സൗകര്യങ്ങളെയും ആരാധകർ പ്രശംസിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മറ്റ് ഗ്രൗണ്ടുകളിൽ നടന്ന ഐ എസ് എൽ മാച്ചുകളിൽ പിച്ചുകളുടെ ക്വാളിറ്റിയിലടക്കം വലിയ വിമർശനം ഉയർന്നിരുന്നു. എന്നാൽ മത്സര ദിനം ഭൂരിഭാഗം സമയം മഴ പെയ്തിട്ടും ഒരു തടസ്സവുമില്ലാതെ കലൂർ സ്റ്റേഡിയത്തിൽ മത്സരം നടത്താനായി. 45000 ലധികം കാണികളെത്തിയ മത്സരത്തിൽ മുംബൈ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് ആവേശകരമായ സമനില നേടിയെടുത്തു.

കഴിഞ്ഞ വർഷം ഡിസംബറിലാണ് റിപ്പോർട്ടർ ടി വി നവീകരണം പൂർത്തിയാക്കി സർക്കാരിന് സ്റ്റേഡിയം കൈമാറിയത്. ടർഫ്, ഗ്യാലറി, ഫ്ലഡ്‌ലൈറ്റുകൾ അടക്കം അന്താരാഷ്ട്ര നിലവാരത്തിൽ കുറ്റമറ്റതാക്കി മാറ്റി. പുതിയ ടോയ്ലറ്റ് ബ്ലോക്കുകൾ, ഫിഫ മാനദണ്ഡങ്ങൾ പ്രകാരമുള്ള ചുറ്റുമതിൽ, ഡ്രെയിനേജ് സംവിധാനങ്ങൾ ,പ്രവേശന കവാടം, പാർക്കിംഗ് ഗ്രൗണ്ട് എന്നിവ നിർമിച്ചു.
First game of the season in Kochi, and the Blasters faithful came ready for it. 🔥Watch #KBFCMCFC live on YouTube and #SonyLIV: https://t.co/TH6jbzAn4Z 📺#MGISL13 #WeAreOpen https://t.co/mu5zUegh7x
— MG Indian Super League (@IndSuperLeague) October 25, 2026
അർജന്റീന ഫുട്‌ബോൾ ടീമിന്റെ കേരള സന്ദർശനത്തിന്റെ ഭാഗമായി കലൂർ സ്റ്റേഡിയം നവീകരണത്തിന് നവംബർ 26നാണ് തുടക്കം കുറിച്ചത്. നവീകരണത്തിനായി ജിസിഡിഎ സ്‌റ്റേഡിയം റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് കൈമാറുകയായിരുന്നു.
മെസിയുടെ സന്ദർശനം സാങ്കേതിക കാരണങ്ങളാൽ റദ്ധാക്കിയെങ്കിലും റിപ്പോർട്ടർ ടി വി വാക്കുപാലിക്കുകയും സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി സർക്കാരിന് തിരികെ നൽകുകയും ചെയ്തു.
content highlights: kaloor stadium renovation reporter tv viral social media reaction