FIFA WORLD CUP 2026; മത്സരചിത്രം അറിയാം; നറുക്കെടുപ്പ് ഇന്ന്

യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ സാന്നിധ്യത്തിലാവും ടീമുകളുടെ ഗ്രൂപ്പ്ഘട്ട നറുക്കെടുപ്പ്

FIFA WORLD CUP 2026; മത്സരചിത്രം അറിയാം; നറുക്കെടുപ്പ് ഇന്ന്
dot image

അടുത്ത വർഷം നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്‍റെ മത്സരക്രമം ഇന്നറിയാം. ഇന്ത്യൻ സമയം രാത്രി പത്തരയ്ക്ക് വാഷിംഗ്ടണിലാണ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് തുടങ്ങുക. ഫിഫ ഡോട്ട് കോമിലും ഫിഫ യുട്യൂബ് ചാനലിലും നറുക്കെടുപ്പ് തത്സമയം കാണാനാവും. യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ സാന്നിധ്യത്തിലാവും ടീമുകളുടെ ഗ്രൂപ്പ്ഘട്ട നറുക്കെടുപ്പ്. കമ്പ്യൂട്ടറിന്‍റെ സഹായത്തോടെയാണ് നറുക്കെടുപ്പ്.

ഫിഫ റാങ്കിംഗിന്‍റെ അടിസ്ഥാനത്തിൽ നാല് പോട്ടുകളിൽ പന്ത്രണ്ട് ടീമുകൾ വീതമാണുള്ളത്. നാല് പോട്ടുകളിലേയും ഓരോ ടീമുകൾ പന്ത്രണ്ട് ഗ്രൂപ്പുകളിൽ എത്തും. ആതിഥേയരായ കാനഡ, മെക്സിക്കോ, അമേരിക്ക, സ്പെയിൻ, അർജന്‍റീന, ഫ്രാൻസ്, ഇംഗ്ലണ്ട്, പോർച്ചുഗൽ, ബ്രസീൽ, നെതർലൻഡ്സ്, ബെൽജിയം, ജർമ്മനി എന്നിവരാണ് ഒന്നാം പോട്ടിലുളളത്.

ക്രൊയേഷ്യ, മൊറോക്കോ, കൊളംബിയ, ഉറുഗ്വേ, സ്വിറ്റ്സർലൻഡ്, ജപ്പാൻ, സെനഗൽ, ഇറാൻ, കൊറിയ റിപ്പബ്ലിക്, ഇക്വഡോർ, ഓസ്ട്രിയ, ഓസ്‌ട്രേലിയ ടീമുകളാണുള്ളത് പ്ലോട്ട് രണ്ടിലുള്ളത്.

മൂന്നാമത്തെ പോട്ടില്‍ നോർവേ, പനാമ, ഈജിപ്ത്, അൾജീരിയ, സ്കോട്ട്ലൻഡ്, പരാഗ്വേ, ടുണീഷ്യ, ഐവറി കോസ്റ്റ്, ഉസ്ബെക്കിസ്ഥാൻ, ഖത്തർ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക ടീമുകളും പോട്ട് പോട്ട് നാലില്‍ ജോർദാൻ, കാബോ വെർഡെ, ഘാന, കുറസാവോ, ഹെയ്തി, ന്യൂസിലൻഡ്, യൂറോപ്യൻ പ്ലേഓഫ് എ, ബി, സി, ഡി, ഫിഫ പ്ലേ ഓഫ് ടൂർണമെന്റ് 1,2 ടീമുകളാണുള്ളത്.

ഫിഫ റാങ്കിംഗിലെ ഒന്നും രണ്ടും സ്ഥാനക്കാരായ സ്പെയ്നും അർജന്‍റീനയും മൂന്നും നാലും സ്ഥാനക്കാരായ ഫ്രാൻസും ഇംഗ്ലണ്ടും ഫൈനലിന് മുൻപ് നേർക്കുനേർ വരാത്ത വിധമാണ് നറുക്കെടുപ്പ്. ബ്രസിലും അർജന്‍റീനയും ഉൾപ്പെട്ട കോൺമബോൾ മേഖലയിലെ രണ്ട് ടീമുകൾ ഒരേ ഗ്രൂപ്പിലുണ്ടാവില്ല.

ജൂണ്‍ ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ നടക്കുന്ന ലോകകപ്പില്‍ കളിക്കേണ്ട 48 ടീമുകളില്‍ നാല്‍പ്പത്തിരണ്ടും യോഗ്യത നേടിക്കഴിഞ്ഞു. ബാക്കിയുളള ആറ് ടീമുകള്‍ പ്ലേ ഓഫിലൂടെ ലോകകപ്പിന് എത്തും.

Content highlights: fifa world cup draw

dot image
To advertise here,contact us
dot image