

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനും ചെൽസിക്കും തിരിച്ചടി. ലിവർപൂൾ സണ്ടർലാൻഡിനോട് 1 -1 ന്റെ സമനില വഴങ്ങിയപ്പോൾ ചെൽസി ലീഡ്സ് യൂണൈറ്റഡിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോറ്റു.
ലിവർപൂൾ-സണ്ടർലൻഡ് മത്സരത്തിൽ ആദ്യം ഗോൾ നേടിയത് സണ്ടർലൻഡ് ആയിരുന്നു. 67-ാം മിനിറ്റിൽ താലിബിയിലൂടെയായിരുന്നു ഗോൾ. 81 -ാം മിനിറ്റിൽ സണ്ടർലൻഡ് ഡിഫൻഡർ നോർഡി മുകീലെയുടെ സെൽഫ് ഗോളിൽ നിന്നാണ് ലിവർപൂൾ സമനില പിടിച്ചത്.
ചെൽസി-ലീഡ്സ് മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ ലീഡ്സ് രണ്ട് ഗോളിന് മുന്നിലെത്തി. 6-ാം ജാക്ക ബിജോൾ, 43-ാം എവോ തനക എന്നിവരാണ് ആദ്യ പകുതിയിൽ ലീഡ്‌സിനായി ഗോൾ നേടിയത്.
🤩 WHAT A PERFORMANCE!! pic.twitter.com/qpxhZrTsRD
— Leeds United (@LUFC) December 3, 2025
രണ്ടാം പകുതി തുടങ്ങി 67-ാം മിനിറ്റിൽ പെഡ്രോ നെറ്റോ ചെൽസിക്കായി ഒരു ഗോൾ മടക്കി. എന്നാൽ 72-ാം മിനിറ്റിൽ ഡൊമിനിക് കൂടി ലീഡ്‌സിനായി സ്കോർ ചെയ്തതോടെ സ്കോർ 3-1 ൽ അവസാനിച്ചു.
It ends level at Anfield. #LIVSUN pic.twitter.com/fZsGKzb6Ds
— Liverpool FC (@LFC) December 3, 2025
നിലവിൽ 14 മത്സരങ്ങളിൽ നിന്ന് 24 പോയിന്റുമായി ചെൽസി നാലാമതും 14 മത്സരങ്ങളിൽ നിന്ന് 22 പോയിന്റുമായി ലിവർപൂൾ എട്ടാമതുമാണ്.
Content Highlights; setback for liverpool and chelsea in english premier league