

കേരളത്തിന്റെ ഫുട്ബോൾ മണ്ണിലേക്ക് തിരിച്ചുവരാൻ കോമൾ തട്ടാൾ. ഗോകുലം കേരള എഫ് സിയിലൂടെയാണ് കോമൾ തട്ടാൾ തിരിച്ചുവരുന്നത്. താരവുമായി കരാറിലെത്തിയെന്ന് ഗോകുലം കേരള എഫ്സി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ഇടത് - വലതുവിങ്ങിൽ ഒരുപോലെ കളിക്കാൻ കഴിയുമെന്നതാണ് കോമൾ തട്ടാലിന്റെ പ്രത്യേകത.
2016ൽ ഗോവയിൽ നടന്ന ബ്രിക്സ് കപ്പിൽ ബ്രസീലിനെതിരെ ഗോൾ നേടിയ താരമാണ് കോമൾ തട്ടാൾ. ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ താരം ബ്രസീലിനെതിരെ ഗോൾ നേടിയത്. സിക്കിം സ്വദേശിയായ ആ കൗമാരക്കാരൻ വേഗത്തിൽ ഇന്ത്യൻ ഫുട്ബോളിൽ ശ്രദ്ധയാകർഷിച്ചു. സ്വർണ നിറത്തിൽ തലമുടിയുള്ള താരം ഇന്ത്യൻ നെയ്മർ എന്നും അറിയിപ്പെട്ടിരുന്നു. എന്നാൽ ഏറെ പ്രതീക്ഷയോടെ തുടങ്ങിയ കരിയർ എങ്ങുമെത്താതെ പോയി.
ഇംഗ്ലീഷ് ഫുട്ബോൾ വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്കൗട്ടിങ് റഡാറിലും താരം ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണമെന്റിൽ എടികെ മോഹൻ ബഗാൻ, ജംഷഡ്പൂർ എഫ്സി, ചെന്നൈൻ എഫ്സി തുടങ്ങിയ ടീമുകൾക്കായും കോമൾ തട്ടാൽ കളിച്ചിട്ടുണ്ട്.
Content Highlights: Komal Thattal is back; Gokulam signs with Kerala FC