'ഗര്‍ഭിണികള്‍ സ്‌കിന്‍ കെയര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെയാണ്'; ഡോ. മറിയ കുര്‍ഷിദ്

ഒരു വ്യക്തിക്ക് വേണ്ട ബേസിക് സ്‌കിന്‍ കെയര്‍ എന്തൊക്കെയാണെന്നും ഡോ. മറിയ കുര്‍ഷിദ് വിശദമാക്കുന്നുണ്ട്

'ഗര്‍ഭിണികള്‍ സ്‌കിന്‍ കെയര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെയാണ്'; ഡോ. മറിയ കുര്‍ഷിദ്
dot image

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമുള്ള സംശയമാണ് അവര് സാധാരണ ഉപയോഗിക്കുന്ന സ്‌കിന്‍ കെയര്‍ പ്രൊഡക്ട്‌സ് ഈ സമയങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കുമോ എന്നത്. ഇത് ആരോഗ്യകരമായിരിക്കുമോ ചര്‍മത്തില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമോ കുഞ്ഞിനെ ബാധിക്കുമോ എന്നെല്ലാം പലരും സംശയങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇത്തരത്തിലുള്ള സംശയങ്ങള്‍ക്ക് മറുപടി പറയുകയാണ് കോസ്‌മെറ്റോളജിസ്റ്റ് ആയ ഡോ മറിയ കുര്‍ഷിദ്. റിപ്പോര്‍ട്ടര്‍ ലെെഫിന് നല്‍കിയ അഭിമുഖത്തിലാണ് സ്കിന്‍ കെയറിങ്ങിലെ വിവിധ വശങ്ങളെ കുറിച്ച് ഡോ. മറിയ സംസാരിച്ചത്.

'നോര്‍മല്‍ സ്‌കിന്‍ കെയറിന് ഉപയോഗിക്കുന്ന പ്രൊഡക്ട്‌സ് ഗര്‍ഭിണികള്‍ക്കോ മുലയൂട്ടുന്ന സ്ത്രീകള്‍ക്കോ ഉപയോഗിക്കാന്‍ കഴിയില്ല. കാരണം അത് കുഞ്ഞിലേക്കെത്താനുള്ള സാധ്യത വളരെ കൂടുതലാണ്. സാലിസിലിക്ക് ആസിഡ്, ഹെെഡ്രോക്യുനോന്‍, റെറ്റിനോള്‍ ഇതെല്ലാം ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല. പലര്‍ക്കും ഇത് അറിയില്ല.

പലരും അന്നു വരെ ചെയ്ത് കൊണ്ടിരുന്ന സ്‌കിന്‍ കെയര്‍ ആണ് ഈ സമയത്തും ഉപയോഗിക്കുന്നത്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഇത്തരത്തിലുള്ള കാര്യങ്ങളില്‍ ഒരുപാട് ഫില്‍ട്ടറേഷന്‍ നടത്തേണ്ടാതായിട്ടുണ്ട്. കാരണം അത് പ്ലാസന്റ വഴി കുഞ്ഞിലേക്കെത്താനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടു തന്നെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ നിയാസിനാമൈഡ്, വൈറ്റമിന്‍ സി തുടങ്ങിയവയൊക്കെ ഉപയോഗിക്കുന്നതാണ് നല്ലത്'- ഡോ. മറിയ കുര്‍ഷിദ്

എല്ലാവരും പാലിക്കേണ്ട ബേസിക് സ്‌കിന്‍ റൂട്ടീനെ കുറിച്ചും ഡോ. മറിയ അഭിമുഖത്തില്‍ സംസാരിച്ചു. 'ഒരു ബേസിക് സ്‌കിന്‍കെയര്‍ റൂട്ടീന്‍ ഏവര്‍ക്കും ആവശ്യമുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് സണ്‍സ്‌ക്രീനാണ്. അത് ഇല്ലാതെ സ്‌കിന്‍ കെയര്‍ ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അത് ഏതു വേണമെന്ന് ഓരോരുത്തരുടെയും സ്‌കിന്‍ ടൈപ്പ് അനുസരിച്ച് വേണം തീരുമാനിക്കാന്‍. ക്ലെന്‍സെര്‍, മോയ്ച്ചറൈസര്‍, സണ്‍സ്‌ക്രീന്‍ തുടങ്ങിയ 3 കാര്യങ്ങളുടെ ആവശ്യമേ ഒരു ബേസിക് സ്‌കിന്‍ കെയറിന് ആവശ്യമുള്ളു'- ഡോ മറിയ പറയുന്നു.

പുറത്തിറങ്ങുമ്പോള്‍ മാത്രം സണ്‍സ്‌ക്രീന്‍ ഉപയോഗിച്ചാല്‍ മതി എന്ന് ചിന്തിച്ചിരിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. എന്നാല്‍ റൂമിലിരുന്ന് ഫോണ്‍ ഉപയോഗിക്കുമ്പോഴും ലാപ്ടോപ്പ് ഉപയോഗിക്കുമ്പോഴും സണ്‍സ്‌ക്രീന്‍ അത്യാവശ്യമാണെന്ന് പറയുകയാണ് ഡോ മറിയ കുര്‍ഷിദ്.

'പലര്‍ക്കുമുള്ള സംശയമാണ് പുറത്തിറങ്ങുമ്പോള്‍ മാത്രം സണ്‍സ്‌ക്രീന്‍ ഉപയോഗിച്ചാല്‍ പോരെ എന്ന്. എന്നാല്‍ ഇന്‍ഡോറില്‍ പോലും സണ്‍സ്‌ക്രീനിന്റെ ആവശ്യം വളരെ വലുതാണ്. കാരണം ഇത്തരത്തിലുള്ള റൂമൂകളിലിരുന്ന് ഉപയോഗിക്കുന്ന ഫോണിന്റെ ലൈറ്റും മൊബൈലിന്റെ ലൈറ്റും വെയില്‍ അടിക്കുന്നതിന് തുല്യമാണ്. ഫോണും ലാപ്ടോപ്പും മാറ്റിനിര്‍ത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ചര്‍മത്തെ കെയര്‍ ചെയ്യാന്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്'- ഡോ. മറിയ പറയുന്നു.

Content Highlights: Skin care routine for pregnant ladies

dot image
To advertise here,contact us
dot image