

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ ഹോം മത്സരത്തില്‍ സീസണിലെ ആദ്യ വിജയം തേടിയിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിന് നിരാശ. സ്വന്തം ആരാധകരുടെ മുന്‍പില്‍ മുംബൈ സിറ്റിയോട് പരാജയം വഴങ്ങിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്.
കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് അടിയറവ് പറഞ്ഞത്. ലാലിയന്‍സുവാല ചാങ്‌തെയാണ് മുംബൈയുടെ ഏകഗോള്‍ നേടിയത്. 47-ാം മിനിറ്റിലാണ് വിജയഗോള്‍ പിറന്നത്.
Content Highlights: Chhangte goal gives Mumbai City win as Kerala Blasters loses two in a row in ISL 2025-26