നാഗ ചൈതന്യയുമായി പിരിഞ്ഞ ശേഷം ഇനി വേറെ ഒരാളെ വിശ്വസിക്കാൻ കഴിയുമെന്ന് കരുതിയില്ല; സാമന്ത

'പൊതുമധ്യത്തിൽ നിൽക്കുമ്പോൾ എപ്പോഴും ഒരു ഭയമുണ്ടാകും അപമാനിക്കപ്പെടുമോ, ട്രോൾ ചെയ്യപ്പെടുമോ എന്നൊക്കെ. നമ്മുടെ പതനം എല്ലാവരും കാണുന്നുണ്ടല്ലോ എന്ന പേടിയിൽ എപ്പോഴും പ്രതിരോധത്തിലായിരിക്കും നമ്മൾ'

നാഗ ചൈതന്യയുമായി പിരിഞ്ഞ ശേഷം ഇനി വേറെ ഒരാളെ വിശ്വസിക്കാൻ കഴിയുമെന്ന് കരുതിയില്ല; സാമന്ത
dot image

നടൻ നാ​ഗ ചൈതന്യയുമായുള്ള വിവാഹമോചനം കഴിഞ്ഞ് നാല് വർഷം പിന്നിടുമ്പോഴാണ് സാമന്തയും സംവിധായകൻ രാജ് നിദിമൊരുവും വിവാഹിതരായത്. നാഗ ചൈതന്യയുമായി പിരിഞ്ഞ ശേഷം വീണ്ടും വേറെ ഒരാളെ വിശ്വസിക്കാൻ കഴിയുമെന്ന് താൻ കരുതിയിലെന്ന പറയുകയാണ് സാമന്ത. കഴിഞ്ഞ വർഷം ഡിസംബർ 1-ന് ആയിരുന്നു വീണ്ടും സാമന്ത വിവാഹിതയായത്. തന്റെ ജീവിതത്തിലെ മാറ്റങ്ങളെക്കുറിച്ച് വോഗ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സാമന്ത പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

'കഴിഞ്ഞ കുറച്ചു വർഷങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം വലിയ മാറ്റങ്ങളുടേതായിരുന്നു. പൊതുമധ്യത്തിൽ നിൽക്കുമ്പോൾ എപ്പോഴും ഒരു ഭയമുണ്ടാകും അപമാനിക്കപ്പെടുമോ, ട്രോൾ ചെയ്യപ്പെടുമോ എന്നൊക്കെ. നമ്മുടെ പതനം എല്ലാവരും കാണുന്നുണ്ടല്ലോ എന്ന പേടിയിൽ എപ്പോഴും പ്രതിരോധത്തിലായിരിക്കും നമ്മൾ. വിവാഹമോചനത്തിന് ശേഷം ഞാൻ പൂർണ്ണമായും ഉൾവലിഞ്ഞു. ഇനി മറ്റൊരാളെ വിശ്വസിക്കാൻ കഴിയുമെന്ന് ഞാൻ കരുതിയതല്ല. എന്നാൽ രാജിൽ നിന്നുള്ള സ്നേഹവും സൗഹൃദവും സ്വീകരിക്കാൻ പാകത്തിൽ ഞാൻ എന്നെത്തന്നെ പാകപ്പെടുത്തി. രാജിനൊപ്പമുള്ള ഈ ബന്ധം എന്നെ കൂടുതൽ നല്ലൊരു മനുഷ്യനാക്കി മാറ്റി.

എല്ലാ കാര്യങ്ങളും ഒരുമിച്ച് ചെയ്യുന്ന ദമ്പതികളാണ് ഞങ്ങൾ. ഞങ്ങൾ ഒരുമിച്ച് ജോലി ചെയ്യുന്നു, ഒരുമിച്ച് ഗെയിം കളിക്കുന്നു, വർക്ക് ഔട്ട് പോലും ഒരുമിച്ചാണ്. എനിക്ക് ഒരു ദിവസത്തേക്ക് എവിടെയെങ്കിലും തനിച്ച് യാത്ര പോകേണ്ടി വന്നാൽ പോലും വലിയ പ്രയാസമാണ്. ഇത് വെറുമൊരു ഹണിമൂൺ കാലഘട്ടം ഒന്നുമല്ല, അതിനൊക്കെയുള്ള സമയം കഴിഞ്ഞു. രാജിന് മുന്നിൽ എനിക്ക് എന്ത് മണ്ടത്തരവും കാണിക്കാം, പുള്ളിക്ക് ഇപ്പോൾ എന്നെ ഉപേക്ഷിച്ചു പോകാൻ കഴിയില്ലല്ലോ,' എന്നും സാമന്ത പറഞ്ഞു.

സിനിമയിൽ 16 വർഷം പൂർത്തിയാക്കിയ സാമന്ത, തന്നെക്കുറിച്ചുള്ള ട്രോളുകളെ ഗൗരവമായി കാണുന്നില്ലെന്ന് വ്യക്തമാക്കി. 'ആളുകൾ എന്നെ മാലാഖയെന്ന് വിളിക്കുമ്പോഴോ അല്ലെങ്കിൽ ലോകത്തിലെ ഏറ്റവും മോശം വ്യക്തിയെന്ന് വിളിക്കുമ്പോഴോ ഞാൻ അത് കാര്യമാക്കാറില്ല. 16 വർഷത്തെ അനുഭവസമ്പത്ത് കൊണ്ട് എനിക്കിപ്പോൾ കട്ടിയുള്ള തൊലിയായിക്കഴിഞ്ഞുവെന്നും നടി കൂട്ടിച്ചേർത്തു.

Content Highlights: Samantha Ruth Prabhu shared that she initially felt she might never be able to trust anyone again after parting ways with Naga Chaitanya. The actress spoke candidly about emotional healing and rebuilding confidence following the breakup. Her statement resonated widely on social media, with fans expressing support.

dot image
To advertise here,contact us
dot image