

സമീപകാലത്ത് ഫുട്‌ബോൾ ലോകത്തെ സുപ്രധാന ചർച്ചാ വിഷയങ്ങളിലൊന്നാണ് ബാഴ്‌സലോണയുടെ സ്പാനിഷ് വിങ്ങർ ലമീൻ യമാൽ. എൽ ക്ലാസിക്കോക്ക് മുമ്പ് റയൽ മാഡ്രിഡിനെതിരെ വലിയ ചില ആരോപണങ്ങളുയര്‍ത്തി രംഗത്ത് വന്ന താരം ക്ലാസിക്കോ തോൽവിക്ക് ശേഷം റയൽ താരങ്ങളോട് ബെർണബ്യൂവിൽ കൊമ്പു കോർത്തത് വലിയ വാര്‍ത്തയായിരുന്നു.
ഇപ്പോഴിതാ ലമീനുമായി ബന്ധപ്പെട്ട് മറ്റൊരു വാർത്ത പുറത്ത് വരുന്നു. കാമുകി നിക്കി നിക്കോളുമായുള്ള ബന്ധം താരം ഉപേക്ഷിച്ചു. യമാൽ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'ഞങ്ങൾ വേർപിരിയുന്നു. ഇനി ഒരുമിച്ചുണ്ടാവില്ല'- താരം പറഞ്ഞു.
അതേ സമയം പ്രചരിക്കുന്ന റൂമറുകളെ യമാല്‍ നിഷേധിച്ചു. സ്വാഭാവികമായി ബ്രേക്ക് അപ് സംഭവിച്ചതാണെന്നും പ്രചരിക്കുന്നത് പോലെ തങ്ങൾക്കിടയിൽ വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും യമാല്‍ കൂട്ടിച്ചേര്‍ത്തു. താന്‍ നിക്കിയെ ചതിച്ചതാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ താരം തള്ളി.
25 കാരിയായ നിക്കി നിക്കോൾ അര്‍ജന്‍റൈന്‍ ഗായികയാണ്. യമാലിന്‍റെ 18ാം പിറന്നാളിനാണ് നിക്കിയും താരവും തമ്മിലുള്ള പ്രണയ കഥ പുറം ലോകമറിയുന്നത്. പിന്നീട് എസ്റ്റാഡി ഒളിമ്പിക്സ് ലൂയിസ് കമ്പനി സ്റ്റേഡിയത്തില്‍ യമാലിന്‍റെ ജഴ്സിയുമണിഞ്ഞ് നിക്കി പലതവണ പ്രത്യക്ഷപ്പെട്ടു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ആരാധകര്‍ ആഘോഷമാക്കി.
content highlight : Lmine Yamal breaks up with his girlfriend