

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി ലിവര്‍പൂള്‍. ആസ്റ്റണ്‍ വില്ലയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ വിജയം സ്വന്തമാക്കിയത്. ലിവര്‍പൂളിന് വേണ്ടി സലായും റയാന്‍ ഗ്രാവന്‍ബെര്‍ക്കും ഗോളുകള്‍ കണ്ടെത്തി. തുടര്‍ച്ചയായ നാല് പരാജയങ്ങള്‍ക്ക് ശേഷം ദ റെഡ്‌സിന്റെ വിജയമാണിത്.
ആന്‍ഫീല്‍ഡില്‍ നടന്ന പോരാട്ടത്തിന്റെ ആദ്യപകുതിയുടെ അധിക സമയത്താണ് ആദ്യഗോള്‍ പിറക്കുന്നത്. സൂപ്പര്‍ താരം മുഹമ്മദ് സലായുടെ കിടിലന്‍ സ്‌ട്രൈക്കാണ് ചെമ്പടയ്ക്ക് ലീഡ് സമ്മാനിച്ചത്. ലിവര്‍പൂളിന് വേണ്ടി സലായുടെ 250-ാം ഗോളാണ് ആസ്റ്റണ്‍ വില്ലയ്‌ക്കെതിരെ പിറന്നത്.
58-ാം മിനിറ്റില്‍ വില്ലയുടെ വല വീണ്ടും കുലുങ്ങി. മാക് അലിസ്റ്ററുടെ അസിസ്റ്റില്‍ ഗ്രാവന്‍ബെര്‍ക്കാണ് ലിവര്‍പൂളിന്റെ സ്‌കോര്‍ ഇരട്ടിയാക്കിയത്.
Content Highlights: Premier League 2025-26: Liverpool beats Aston Villa to Break Losing Streak With A Much Needed Win