അതിദാരിദ്ര്യമുക്ത പ്രഖ്യാപനം: കേന്ദ്ര അരിവിഹിതം കുറയില്ല, പ്രതിപക്ഷത്തിന്‍റേത് പൊള്ളയായ പ്രചാരണം: മന്ത്രി

തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങൾക്ക് പിന്നിൽ ഗൂഢമായ പരിശ്രമങ്ങളെന്ന് മന്ത്രി

അതിദാരിദ്ര്യമുക്ത പ്രഖ്യാപനം: കേന്ദ്ര അരിവിഹിതം കുറയില്ല, പ്രതിപക്ഷത്തിന്‍റേത് പൊള്ളയായ പ്രചാരണം: മന്ത്രി
dot image

തിരുവനന്തപുരം: അതിദാരിദ്ര്യമുക്ത പ്രഖ്യാപനം നടത്തിയതിനാൽ കേന്ദ്ര അരിവിഹിതം കുറയുമെന്നതരത്തിലുള്ള പ്രചാരണങ്ങളെ തള്ളി ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ. പ്രതിപക്ഷത്തിന്റേത് പൊള്ളയായ പ്രചാരണമാണെന്നും തെറ്റിദ്ധാരണ പരത്തുന്നതാണെന്നും ജി ആർ അനിൽ പറഞ്ഞു.

അതിദരിദ്ര വിഭാഗത്തെ കണ്ടെത്താനായി സർക്കാർ നടത്തിയ പരിശ്രമങ്ങളെയാണ് നമ്മൾ കാണേണ്ടത്. 5,300 ഓളം കുടുംബങ്ങൾക്ക് റേഷൻ കാർഡ് പോലുമില്ലായിരുന്നു. അവർക്ക് മഞ്ഞക്കാർഡ് നൽകിയാണ് അവരുടെ ദാരിദ്ര്യ അവസ്ഥയ്ക്ക് പരിഹാരം കാണാനായത്. ഭക്ഷണം ഉറപ്പാക്കിയതാണോ ഭക്ഷണം നഷ്ടപ്പെടുത്തൽ. തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങൾക്ക് പിന്നിൽ ഗൂഢമായ പരിശ്രമമാണ്. കേന്ദ്ര- സംസ്ഥാന സർക്കാരിന്റെ ക്ഷേമപദ്ധതികൾ പലതും കേരളത്തിൽ ഒരു നല്ല വിഭാഗം ആളുകളിലേക്ക് എത്തിക്കാനുള്ള പരിശ്രമത്തെയാണ് നാം പ്രശംസിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യപിച്ചത്. കേരളത്തിന്റെ ചരിത്ര പുസ്തകത്തിൽ പുതിയൊരു അധ്യായം പിറന്നിരിക്കുന്നുവെന്നും അതിദാരിദ്ര്യമില്ലാത്ത നാടായി കേരളം ലോകത്തിനുമുന്നിൽ അഭിമാനത്തോടെ തല ഉയർത്തി നിൽക്കുകയാണെന്നും മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പറഞ്ഞിരുന്നു.

Content Highlights: Minister Rejecting propaganda that the central rice allocation will be reduced due to the declaration of being free from extreme poverty

dot image
To advertise here,contact us
dot image